anugrahavision.com

വിപുലീകരിച്ച തിമിര ശസ്ത്രക്രിയ വിഭാഗവുമായി കോട്ടയം എ. എസ്.ജി വാസൻ ഐ ഹോസ്പിറ്റൽ മുതിർന്ന പൗരന്മാർക്ക് ഫെബ്രുവരി 08 മുതൽ മാർച്ച് 08 വരെ സൗജന്യ ഒപി ചികിത്സ

കോട്ടയം , 08-02-2025 : തിമിര (കാറ്ററാക്ട്) ശസ്ത്രക്രിയ വിഭാഗം വിപുലീകരിച്ച് കോട്ടയം എ.എസ്.ജി വാസൻ ഐ ഹോസ്പിറ്റൽ. തിമിര ശസ്ത്രക്രിയ വിദഗ്ധരുടെ മുഴുവൻ സമയ സേവനവും ലഭ്യമായതിനാൽ രോഗികൾക്ക് ഏതു തരം തിമിര ശസ്ത്രക്രിയകൾക്കുo ഇവിടെ വിദഗ്ധ പരിചരണം ലഭിക്കുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഫെബ്രുവരി 08 മുതൽ മാർച്ച് 08 വരെ മുതിർന്ന പൗരന്മാർക്ക് വരെ സൗജന്യ ഒപി ചികിത്സയും ഉണ്ടായിരിക്കുന്നതാണ്.

കണ്ണിന്റെ ലെൻസ് സുതാര്യമല്ലാതാകുന്നത് മൂലം ക്രമേണ കാഴ്ച മങ്ങുന്ന രോഗമാണ് തിമിരം. സാധാരണയായി വാർധക്യസഹജമായാണ് തിമിരം കണ്ടുവരുന്നതെങ്കിലും കണ്ണിനേൽക്കുന്ന അപകടങ്ങളും ചിലപ്പോൾ കാരണമായേക്കാം. വാസനിൽ വിദഗ്ധ ഡോക്ടർമാർ തിമിരത്തിനായുള്ള ഏറ്റവും മികച്ച ലെൻസുകളും ചികിത്സാമാർഗങ്ങളുമാണ് ഒരുക്കിയിട്ടുള്ളത്. മെഡിസിപ്പ് ഉൾപ്പെടെ എല്ലാ ഇൻഷുറൻസുകളും ഹോസ്പിറ്റൽ സ്വീകരിക്കുന്നുണ്ട് കൂടാതെ എക്സ്-സർവീസ്മെൻ കോൺട്രിബ്യൂട്ടറി ഹെൽത്ത് സ്കീമിൽ (ഇസിഎച്ച്എസ്) എംപാനൽ ചെയ്തിട്ടുമുണ്ട്. ഇതിലൂടെ എല്ലാവർക്കും വിദഗ്ദ്ധമായ നേത്രപരിചരണം ഉറപ്പുവരുത്തുകയാണ് എ.എസ്.ജി വാസൻ ഐ ഹോസ്പിറ്റൽ.

അന്താരാഷ്ട്ര നിലവാരത്തിലുള്ള അത്യാധുനിക സൗകര്യങ്ങളോടു കൂടിയ എ.എസ്.ജി വാസൻ ഐ ഹോസ്പിറ്റൽ എല്ലാ നേത്രപരിചരണങ്ങൾക്കും അതിനൂതനവും സുഖകരവുമായ അന്തരീക്ഷം രോഗികൾക്ക് ഉറപ്പാക്കുന്നു. കാറ്ററാക്ട് സർജനായ ഡോ. വൈശാഖ് തോമസ് ആണ് ടീമിനെ നയിക്കുന്നത്. ജനറൽ ഒഫ്താൽമോളജിസ്റ്റ് ഡോ. മിന്റു മരിയ ജോസ്, ഗ്ലോക്കോമ & മെഡിക്കൽ റെറ്റിന സീനിയർ കൺസൾട്ടന്റ് ഡോ. ആഷാ ജെയിംസ്, കൺസൾട്ടന്റ് ഒഫ്താൽമോളജിസ്റ്റ് ഡോ. മിനി നായർ എന്നിവരും സംഘത്തിലുണ്ട്.

അത്യാധുനിക ഉപകരണങ്ങളും പ്രഗൽഭരായ ശസ്ത്രക്രിയ വിദഗ്ധരും ഉള്ളതിനാൽ തിമിര വിഭാഗം കൂടുതൽ രോഗികളെ അവരുടെ കാഴ്ചശക്തി വീണ്ടെടുക്കാനും ജീവിതനിലവാരം മെച്ചപ്പെടുത്താനും സഹായിക്കുമെന്നതിന് സംശയമില്ല. രോഗികൾക്ക് സാധ്യമായ ഏറ്റവും മികച്ച ചികിത്സ ഉറപ്പാക്കാൻ ഞങ്ങളുടെ വിദഗ്ദ്ധരുടെ ടീം ഏറ്റവും പുതിയ സാങ്കേതികവിദ്യകളാണ് ഉപയോഗിക്കുന്നതെന്ന് എ. എസ്. ജി. ഐ ഹോസ്പിറ്റലിന്റെ ബിസിനസ് ഡെവലപ്‌മെന്റ്, മാർക്കറ്റിംഗ് & ബ്രാൻഡിംഗ് ഡയറക്ടറായ ഡോ. പി.കെ. പങ്കജ്, പറഞ്ഞു.

മികച്ച സാങ്കേതിക വിദ്യ ഉപയോഗിച്ച് കുറഞ്ഞ നിരക്കിൽ നേത്രപരിചരണം നൽകുന്നതിൽ എ.എസ്.ജി വാസൻ ഐ ഹോസ്പിറ്റൽ പ്രതിജ്ഞാബദ്ധരാണ്. തിമിര ശസ്ത്രക്രിയ, റിഫ്രാക്റ്റീവ് ശസ്ത്രക്രിയ, കാഴ്ച പുനരധിവാസ സേവനങ്ങൾ, ന്യൂറോ-ഓഫ്താൽമോളജി, യുവെറ്റിസ്, റെറ്റിന, ഗ്ലോക്കോമ, കോർണിയ, ഒക്യുലോപ്ലാസ്റ്റി സേവനങ്ങൾ ഉൾപ്പെടെ നേത്ര പരിചരണവുമായി ബന്ധപ്പെട്ട സമഗ്ര സേവനങ്ങൾ ആശുപത്രി വാഗ്ദാനം ചെയ്യുന്നു. കൂടാതെ, ആശുപത്രിയുടെ വിപുലമായ അടിസ്ഥാന സൗകര്യങ്ങളുള്ള എല്ലാ കേന്ദ്രങ്ങളിലും അടിയന്തര നേത്ര ചികിത്സകൾ ഉൾപ്പെടെയുള്ള പ്രത്യേക പരിചരണങ്ങൾ മുഴുവൻ സമയവും ലഭ്യമാണ്. തൃശൂർ, കോഴിക്കോട്, കൊച്ചി, കോട്ടയം, തുടങ്ങിയ കേരളത്തിലെ പ്രധാന നഗരങ്ങളിൽ എ.എസ്.ജി. വാസൻ ഐ ഹോസ്പിറ്റലിന് ബ്രാഞ്ചുകൾ ഉണ്ട്.

കാറ്ററാക്ട് സർജനായ ഡോ. വൈശാഖ് തോമസ്, ജനറൽ ഒഫ്താൽമോളജിസ്റ്റ് ഡോ. മിന്റു മരിയ ജോസ്,ഗ്ലോക്കോമ & മെഡിക്കൽ റെറ്റിന സീനിയർ കൺസൾട്ടന്റ് ഡോ. ആഷാ ജെയിംസ്,, ബിസിനസ് ഡെവലപ്‌മെന്റ് റീജിയണൽ ഹെഡ് ദീപക് നായർ, ഓപ്പറേഷൻസ് റീജിയണൽ ഹെഡ് ഹിമാൻഷു മാഥൂർ, ഓപ്പറേഷൻസ് ക്ലസ്റ്റർ ഹെഡ് സുമിത് കെ സുരേന്ദ്രൻ, മുതലായവർ കോട്ടയം എ. എസ്. ജി. വാസൻ ഐ ഹോസ്പിറ്റലിൽ നടന്ന പത്രസമ്മേളനത്തിൽ സംസാരിച്ചു.

Spread the News
0 Comments

No Comment.