ലക്കിടി :അമ്പലപ്പാറ സർവീസ് സഹകരണബാങ്ക് തെക്കുംചെറോഡ് -മംഗലം ശാഖ തുറന്നു. സഹകരണ -തുറമുഖ – ദേവസ്വം വകുപ്പ് മന്ത്രി വി. എൻ വാസവൻ ഉദ്ഘാടനം ചെയ്തു. കെ പ്രേംകുമാർ എം എൽ. എ അധ്യക്ഷനായി.ബാങ്ക് സെക്രട്ടറി എം മോഹൻകുമാർ റിപ്പോർട്ട് അവതരിപ്പിച്ചു.
ബാങ്കിന്റെ സഹകരണത്തോടെ അമ്പലപ്പാറ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ നവീകരിച്ച ഐ പി ബ്ലോക്ക് ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോഭന രാജേന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്തു.
സേഫ് ഡെപ്പോസിറ്റ് ലോക്കർ ലക്കിടി പേരൂർ പഞ്ചായത്ത് പ്രസിഡന്റ് കെ. സുരേഷും, ആദ്യനിക്ഷേപം സ്വീകരിക്കൽ ജോയിന്റ് രജിസ്ട്രാർ എം ശ്രീഹരിയും, ഓക്സിജൻ കോണ്സെന്ട്രേറ്റർ എസ്. ശിവരാമനും ഉദ്ഘാടനം ചെയ്തു. എസ്. കൃഷ്ണദാസ്, യു.രാജഗോപാൽ, എം. രാമകൃഷ്ണൻ, ടി.ഷിബു, ഷൗക്കത്തലി, അയ്യപ്പൻകുട്ടി, ബാബു മൊയ്തീൻ, കെ. ഉണ്ണികൃഷ്ണൻ,പി. ആദം, അനിൽ, സുമ, കൃഷ്ണകുമാരി,എം. ശങ്കരനാരായണൻ, എം. സുബ്രമണ്യൻ, കെ. വിനോദ്, കെ. രവീന്ദ്രൻ, മറ്റു ജനപ്രതിനിധികളും പങ്കെടുത്തു സംസാരിച്ചു.
No Comment.