anugrahavision.com

പൊൻമാൻ” ഇന്ന് മുതൽ.

കൊച്ചി. നടനും സംവിധായകനുമായ ബേസിൽ ജോസഫിനെ നായകനാക്കി ജ്യോതിഷ് ശങ്കർ സംവിധാനം ചെയ്യുന്ന ”പൊൻമാൻ” ഇന്നു
പ്രദർശനത്തിനെത്തുന്നു.
സജിൻ ഗോപു, ലിജിമോൾ ജോസ്, ആനന്ദ് മന്മഥൻ,ദീപക് പറമ്പൊൾ,രാജേഷ് ശർമ്മ,സന്ധ്യ രാജേന്ദ്രൻ,ജയാ കുറുപ്പ്,റെജു ശിവദാസ്,ലക്ഷ്മി സഞ്ജു,മജു അഞ്ചൽ, വൈഷ്ണവി കല്യാണി, ആനന്ദ് നെച്ചൂരാൻ, കെ വി കടമ്പനാടൻ (ശിവപ്രസാദ്, ഒതളങ്ങ തുരുത്ത്), കിരൺ പീതാംബരൻ, മിഥുൻ വേണുഗോപാൽ, ശൈലജ പി അമ്പു, തങ്കം മോഹൻ തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു.
അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ സംഭാഷണം
ജി ആർ ഇന്ദുഗോപൻ, ജസ്റ്റിൻ മാത്യു എന്നിവർ ചേർന്നാണ് എഴുതുന്നു.
ജി ആർ ഇന്ദുഗോപൻ്റെ ‘നാലഞ്ച് ചെറുപ്പക്കാർ’ എന്ന നോവലിനെ ആസ്പദമാക്കിയാണ് ഈ ചിത്രം ഒരുക്കിട്ടുള്ളത്.
സാനു ജോൺ വർഗീസ് ഛായാഗ്രഹണം നിർവഹിക്കുന്നു.
സുഹൈൽ കോയ എഴുതിയ വരികൾക്ക്
ജസ്റ്റിൻ വർഗീസ് സംഗീതം പകരുന്നു.
എഡിറ്റർ-നിധിൻ രാജ് ആരോൾ,പ്രൊജക്റ്റ് ഡിസൈനർ-രഞ്ജിത്ത് കരുണാകരൻ, പ്രൊഡക്ഷൻ ഡിസൈനർ-ജ്യോതിഷ് ശങ്കർ,കലാസംവിധാനം-കൃപേഷ് അയപ്പൻകുട്ടി, വസ്ത്രാലങ്കാരം-
മെൽവി ജെ,മേക്കപ്പ്- സുധി സുരേന്ദ്രൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-വിമൽ വിജയ്,ചീഫ് അസോസിയേറ്റ് ഡയറക്ടർ-എൽസൺ എൽദോസ്,സൌണ്ട് ഡിസൈൻ-ശങ്കരൻ എ എസ്,കെ സി സിദ്ധാർത്ഥൻ,സൗണ്ട് മിക്സിങ്-വിഷ്ണു സുജാതൻ, ആക്ഷൻ-ഫീനിക്സ് പ്രഭു,കളറിസ്റ്റ്-ലിജു പ്രഭാകർ, വിഎഫ്എക്സ്- നോക്ടർണൽ ഒക്റ്റേവ് പ്രൊഡക്ഷൻസ്, സ്റ്റിൽസ്-രോഹിത് കൃഷ്ണൻ,പബ്ലിസിറ്റി ഡിസൈൻ-യെല്ലോ ടൂത്,പി ആർ ഒ-എ എസ് ദിനേശ്.

Spread the News
0 Comments

No Comment.