anugrahavision.com

അടക്കാപുത്തൂർ ഹയർസെക്കൻഡറി സ്കൂളിന്റെ തിരികെ 2025

അടക്കാപുത്തൂർ ഹയർ സെക്കൻഡറി സ്കൂളിൽ ഹിസ്റ്റോറിക്ക ക്ലബ്ബിന്റെ നേതൃത്വത്തിൽ പോഷക സമ്പന്നവും ആരോഗ്യകരവുമായ101 ഭക്ഷണപദാർത്ഥങ്ങളെ പുതുതലമുറയ്ക്ക് പരിചയപ്പെടുത്തി കൊടുക്കുന്ന ” തിരികെ 2025 ” എന്ന പരിപാടി വെള്ളിനേഴി ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ k. പ്രേമ ഉദ്ഘാടനം ചെയ്തു. PTA പ്രസിഡന്റ്‌ K T ഉണ്ണികൃഷ്ണൻ അധ്യക്ഷനായി. സ്കൂൾ പ്രിൻസിപ്പൽ T. ഹരിദാസ് സ്വാഗതവും സ്റ്റാഫ്‌ സെക്രട്ടറി T. സുമ നന്ദിയും രേഖപ്പെടുത്തി. PTA വൈസ് പ്രസിഡന്റ്‌ C. രാമചന്ദ്രൻ, ശബരി ട്രസ്റ്റ്‌ അഡ്മിനിസ്ട്രേറ്റർ പ്രദീപ് മേനോൻ, HM – KB രാജീവ് കുമാർ വാർഡ് മെമ്പർമാർ പിടിഎ ഭാരവാഹികൾ, ഷൈനി CV, സൗമ്യ K, വീണ കൃഷ്ണ, എന്നിവർ പ്രസംഗിച്ചു.

Spread the News
0 Comments

No Comment.