anugrahavision.com

കവിതകളുടെ വർത്തമാനം നിറച്ച് വെച്ച് പുസ്തക പ്രകാശനവും, എം.ടി, പി. ജയചന്ദ്രൻ അനുസ്മരണവും നടത്തി

ലക്കിടി :- കിള്ളിക്കുറുശ്ശി മംഗലത്തെ കുഞ്ചൻ്റെ മണ്ണിൽ കവിതകളുടെ വർത്തമാനം നിറച്ച് വെച്ച് രാജൻ പൊറ്റുമ്മലിൻ്റെ ജീവിത ജാഥ എന്ന പുസ്തകത്തിൻ്റെ പുനർ പ്രകാശനം പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന ട്രഷറർ ടി. ആർ അജയൻ നിർവ്വഹിച്ചു. ലക്കിടി – പേരൂർ പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ പുരോഗമന കലാസാഹിത്യ സംഘം സംഘടിപ്പിച്ച ചടങ്ങിൽ കെ. ഉണ്ണികൃഷ്ണൻ അധ്യക്ഷതവഹിച്ചു. കെ.പി.സുധീർ, എൻ എം നാരായണൻ നമ്പൂതിരി, ദേശീയ അധ്യാപക അവാർഡ് ജേതാവ് പത്മിനി ടീച്ചർ, ടി.ഷിബു, എം. രാജേഷ്, ജി. ജഗദീഷ് എന്നിവർ ആശംസകൾ നേർന്നു. കവി രാജൻ പൊറ്റമ്മൽ മറുമൊഴിയേകി. കെ.ഉണ്ണികൃഷ്ണൻ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. തുടർന്ന് നടന്ന എം.ടി വാസുദേവൻനായർ, പി. ജയചന്ദ്രൻ എന്നിവരെ അനുസ്മരണ ചടങ്ങിൽ പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാനകമ്മിറ്റി അംഗം ഇ രാമചന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തി. ഡി. ബി രഘുനാഥ് അധ്യക്ഷത വഹിച്ചു ടി മണികണ്ഠൻ മാസ്റ്റർ, കെ.ഹരി എന്നിവരും സംസാരിച്ചു.ജയചന്ദ്രൻ്റെ ഗാനങ്ങളുടെ ആലാപനം, ഡോ:നിള. ആർ, പി. പ്രൻസ്, ഹമീദ്, സിന്ധുമണികണ്ഠൻ എന്നിവർ ജയചന്ദ്രൻ്റെ ഗാനങ്ങളുടെ ആലാപനവും നടത്തി.

Spread the News
0 Comments

No Comment.