anugrahavision.com

പദ്മശ്രീ ഡോ.കെ.എം ചെറിയാൻ്റെ വിയോഗത്തിൽ , ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ സ്ഥാപകനും, ചെയര്‍മാനുമായ ഡോ. ആസാദ് മൂപ്പന്റെ അനുശോചന സന്ദേശം*

കൊച്ചി.“ഹൃദ്രോഗചികിത്സയിൽ വിപ്ലവകരമായ മാറ്റങ്ങൾ ആവിഷ്കരിച്ച പദ്മശ്രീ ഡോ. കെ.എം. ചെറിയാന്റെ വിയോഗത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. ഇന്ത്യയിൽ ആദ്യമായി കൊറോണറി ആർട്ടറി ബൈപാസ് സർജറി അദ്ദേഹം വിജയകരമായി പൂർത്തിയാക്കിയത് ഈ അവസരത്തിൽ സ്മരിക്കാതെ വയ്യ. അദ്ദേഹത്തിൻ്റെ മേഖലയിൽ അദ്ദേഹം കൈവരിച്ച പ്രാവീണ്യവും അടങ്ങാത്ത ആത്മസമർപ്പണവും എടുത്തുകാണിക്കാൻ മറ്റൊരു ഉദാഹരണവും എടുത്തുപറയേണ്ടതില്ല. എണ്ണമറ്റ ജീവനുകൾ രക്ഷിച്ചുകൊണ്ട് വൈദ്യശാസ്ത്രരംഗത്ത് പകരംവെയ്ക്കാൻ കഴിയാത്ത ഒരു ഐതിഹാസിക ജീവിതമാണ് അദ്ദേഹം നയിച്ചിരുന്നത്. ഈ വിഷമഘട്ടത്തിൽ, ആസ്റ്റർ ഡി.എം. ഹെൽത്ത്കെയറിൻ്റെ പേരിൽ, അദ്ദേഹത്തിൻ്റെ കുടുംബത്തെ അനുശോചനം അറിയിക്കുന്നു. അദ്ദേഹത്തിൻ്റെ ആത്മാവിന് നിത്യശാന്തിയുണ്ടാകാൻ പ്രാർത്ഥിക്കുന്നു.”

Spread the News
0 Comments

No Comment.