വേങ്ങശ്ശേരി എൻ എസ് എസ് ഹൈസ്കൂളിൽ ദേശീയ ബാലികാ ദിനാചരണം നടത്തി. ഹെഡ്മാസ്റ്റർ എം.ശശികുമാർ ഉദ്ഘാടനം ചെയ്തു
സയൻസ് ക്ലബ്ബ് കൺവീനർ വി.വിദ്യ അധ്യക്ഷത വഹിച്ചു.ടീൻസ് ക്ലബ്ബ് കൺവീനർ അമൃത.എസ്.കുമാർ, പി.അഞ്ജന കൃഷ്ണൻ എന്നിവർ ആശംസകൾ നേർന്നു.
പി.വർഷ സ്വാഗതം പറഞ്ഞു.പി.ഹർഷ മലയാളം പ്രസംഗവും പി.പി അശ്വതി, പി.അനഘ, പി.ശിഖ എന്നിവർ കവിതയും ടി. അനുശ്രീ ഡിജിറ്റൽ പതിപ്പും, എ.അതുല്യ, പി.ഹർഷ എന്നിവർ സ്ലൈഡ്ഷോയും എൻ.യു സനകൃഷ്ണ, ടി.അനുശ്രീ എന്നിവർ ഡിജിറ്റൽ കുറിപ്പും അവതരിപ്പിച്ചു.
കുട്ടികളും ‘സൈബർ ലോകവും
കുട്ടികളും’
എന്ന വിഷയത്തെ ആസ്പദമാക്കി സംവാദം സംഘടിപ്പിച്ചു.പി.എസ് അൻഷിക, പി.അഞ്ജന കൃഷ്ണൻ, പി.ശ്രേയ കൃഷ്ണ,കെ.എസ് അർച്ചന എന്നിവർ പങ്കെടുത്തു.പി.വർഷ മോഡറേറ്ററായി.പി.പി. വർഷ,കെ.വിസ്മയ എന്നിവർ പോസ്റ്റർ പ്രദർശനം നടത്തി. എസ് അൻഷിക നന്ദി രേഖപ്പെടുത്തി.
No Comment.