ചെറുപ്പുളശ്ശേരി: മദ്യവും മയക്കുമരുന്നും സമൂഹത്തെ കാർന്നുതിന്നുന്ന ക്യാൻസറാണെന്നും, അത് വരും തലമുറയെ തകർക്കുന്നതാണെന്നും കേരള പ്രദേശ് ഗാന്ധി ദർശൻ വേദി ഷൊർണ്ണൂർ നിയോജകമണ്ഡലം കമ്മിറ്റി അഭിപ്രായപ്പെട്ടു. എലപ്പുള്ളിൽ ആരംഭിക്കാൻ ഇടതുസർക്കാർ തീരുമാനിച്ച ബ്രൂവറിയും, ഡിസ്റ്റിലറിയും സാമൂഹിക പാരിസ്ഥിതിയേയും, കുടിവെള്ളത്തെയും പ്രതികൂലമായി ബാധിക്കുമെന്നും, ഘട്ടംഘട്ടമായി മദ്യവർജ്ജനം നടപ്പിലാക്കുമെന്ന, ഇടതുസർക്കാറിൻ്റെ പ്രഖ്യാപിതനയങ്ങൾക്ക് എതിരാണെന്നും യോഗം ഉദ്ഘാടനം ചെയ്തു കൊണ്ടു് ഗാന്ധി ദർശൻവേദി ജില്ലാ ചെയർമാൻ ഡോ. പി.പി. വിജയകുമാർ പറഞ്ഞു. ജില്ലാ കമ്മിറ്റി അംഗം ഒ.മരയ്ക്കാർ അദ്ധ്യക്ഷത വഹിച്ചു. സാമൂഹ്യ സേവനം, ഖാദി – ഗാന്ധിയൻ പ്രവർത്തനങ്ങൾ പരിഗണിച്ച്, ഗുഡ് ന്യൂസ് ഇൻ്റർനാഷണൽ യൂണിവേഴ്സിറ്റി ഹോണററി ഡോക്ടറേറ്റ് നല്കി ആദരിച്ച, ഗാന്ധി ദർശൻ വേദി പാലക്കാട് ജില്ലാ ചെയർമാൻ ഡോ. പി.പി. വിജയകുമാറിനെ ചടങ്ങിൽ വെച്ച് പൊന്നാട അണിയിച്ച് ആദരിച്ചു. ജില്ലാ സെക്രട്ടറി എം. ഗോവിന്ദൻകുട്ടി, ചെറുപ്പുളശ്ശേരി മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട് പി.അക്ബർഅലി, എം.എ. റസാക്ക്, സി.ജി.കെ. ഉണ്ണി, വാക്കയിൽ അബ്ദുൾ ഖാദർ എന്നിവർ പ്രസംഗിച്ചു.
No Comment.