നെല്ലായ : ഒരു വർഷം നീണ്ടുനിന്ന മോളൂർ റെയ്ഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ ദശവാർഷികത്തിൻ്റെ സമാപന മഹാസമ്മേളനം മോളൂർ പുളിക്കൽ വി.പി ഇബ്രാഹീം മുസ്ലിയാർ നഗരിയിൽ വെച്ച് നടന്നു. പാണക്കാട് സയ്യിദ് സാബിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ വൈസ് പ്രസിഡൻറ് നെല്ലായ കുഞ്ഞഹമ്മദ് മുസ്ലിയാർ അധ്യക്ഷനായി. അൻവരിയ്യ അറബിക് കോളജ് സെക്രട്ടറി ഖാസി.സി മുഹമ്മദ് മുസ്ലിയാർ പ്രാർത്ഥന നടത്തി. റെയ്ഞ്ച് പ്രസിഡൻറ് ശരീഫ് ദാരിമി ആമുഖഭാഷണം നടത്തി.എസ് കെ ജെ എം സി സി സംസ്ഥാന ജനറ സെക്രട്ടറി വാക്കോട് മൊയ്തീൻകുട്ടി ഫൈസി അനുഗ്രഹ പ്രഭാഷണവും അവാർഡ് ദാനവും നിർവഹിച്ചു. ഒരേ മദ്റസയിൽ പത്ത് വർഷം തുടർച്ചയായി സേവനം ചെയ്ത അധ്യാപകനെയും മാനേജ് മെൻ്റ് ഭാരവാഹികളെയും ആദരിച്ചു. റെയ്ഞ്ച് മാതൃക അധ്യാപകനായി മേലെ പൊട്ടച്ചിറ നുസ്റത്തുൽ ഇസ്ലാം മദ്റസയിലെ അബ്ദുൽ ജലീൽ ഫൈസിയെയും മാതൃക മദ്റസയായി എഴുവന്തല ഹിദായത്തുൽ ഇസ്ലാം സെക്കൻഡറി മദ്റസയെയും തെരഞ്ഞെടുത്തു.
സമ്മേളന സപ്ലിമെൻറ് ഉബൈദത്ത് ഇട്ടിയംകുന്ന് ഏറ്റുവാങ്ങി. ജി എം സലാഹുദ്ദീൻ ഫൈസി വല്ലപ്പുഴ ആദർശ പ്രഭാഷണവും ഫരീദ് റഹ്മാനി കാളികാവ് പ്രമേയ പ്രഭാഷണവും നടത്തി. അൻവരിയ വൈസ് പ്രിൻസിപ്പൽ അശ്റഫ് അൻവരി പൈങ്കണ്ണിയൂർ, മോളൂർ മഹല്ല് മുദരിസ് സലാഹുദ്ദീൻ ഫൈസി അരിപ്ര , എസ്.കെ.ജെ.എം ജില്ലാ പ്രസിഡൻറ് മുഹമ്മദലി ഫൈസി, ജന.സെക്രട്ടറി ടി കെ മുഹമ്മദ് കുട്ടി ഫൈസി, മുഫത്തിശ് അബ്ദുൽ ഗഫൂർ അൻവരി, മുദരിബ് ടി കെ മൊയ്തീൻകുട്ടി ബാഖവി, എസ് കെ എം എം എ ജില്ലാ പ്രസിഡൻറ് ചേക്കു ഹാജി, സെക്രട്ടറി അഡ്വ.നാസർ കാളമ്പാറ, മേലേതിൽ ഹനീഫ ഹാജി, മൂസ പേങ്ങാട്ടിരി, എസ്. കെ.എസ്.എസ്.എഫ് ജില്ലാ സെക്രട്ടറി റഷീദ് കമാലി ഫൈസി, സയ്യിദ് പി.കെ ആറ്റക്കോയ തങ്ങൾ, മുഹമ്മദലി സഅദി, സി.സി മുഹമ്മദ് അൻവരി, സുനീർ മുസ്ലിയാർ കുറുവട്ടൂർ, വാർഡ് മെമ്പർ മാടാലാ മുഹമ്മദലി, എം.ടി അബൂബക്കർ ദാരിമി, വി.പി ഹംസ ഹാജി , ടി.ശരീഫ്, വി.പി അക്ബർ, പി.മുഹമ്മദലി, വി.പി ഷംസുദ്ദീൻ സംസാരിക്കും. റെയിഞ്ച് സെക്രട്ടറി ഷബീബ് അൻവരി സ്വാഗതവും മാനേജ്മെൻറ് സെക്രട്ടറി അബ്ദുൽ മജീദ് ഹാജി നന്ദിയും പറഞ്ഞു.
No Comment.