പാലക്കാട്. ജില്ലാ സംസ്ഥാന തല കലോത്സവങ്ങളിലൂടെ ബഡ്‌സ് സ്കൂളുകളിലെ കുട്ടികൾക്ക് അവരുടെ കഴിവുകളെ പ്രകടിപ്പിക്കാനുള്ള മികച്ച അവസരമാണ് ലഭിക്കുന്നതെന്ന്
തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു.
ജില്ലാ സംസ്ഥാന ബഡ്സ് സ്കൂൾ കലോത്സവത്തിൽ മികച്ച പ്രകടനം കാഴ്ച്ചവച്ച തൃത്താല ഗ്രാമപഞ്ചായത്ത് ബഡ്സ് റിഹാബിലിറ്റേഷൻ മടവന്നൂർ സെൻ്ററിലെ വിദ്യാർത്ഥികൾക്ക് അനുമോദനവും സ്കൂളിൻ്റെ വാർഷികാഘോഷവും ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു മന്ത്രി.
ചിത്ര രചന, നൃത്തം, ഗാനാലാപനം തുടങ്ങി നിരവധി കഴിവുകളുള്ള കുട്ടികളാണ് ബഡ്സ് സ്കൂളുകളിൽ പഠിക്കുന്നതെന്നും മന്ത്രി പറഞ്ഞു. കലോത്സവത്തിൽ അഞ്ചാം തവണയും ഓവറോൾ കിരീടം സ്വന്തമാക്കിയ തൃത്താല ബഡ്സ് സ്കൂളിനെ മന്ത്രി പ്രത്യേകം അഭിനന്ദിച്ചു.
54 കുട്ടികളാണ് ബഡ്സ് സ്കൂളിൽ പഠിക്കുന്നത്.വാർഷികാഘോഷത്തോടനുബന്ധിച്ച് കുട്ടികൾ വിവിധ കലാപരിപാടികൾ പരിപാടികൾ അവതരിപ്പിച്ചു. കലോത്സവത്തിൽ വിജയികളായവർക്കും അധ്യാപകർക്കും മന്ത്രി ട്രോഫികൾ വിതരണം ചെയ്തു.
തൃത്താല ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി.കെ. ജയ അധ്യക്ഷത വഹിച്ച പരിപാടിയിൽ ജില്ലാ പഞ്ചായത്ത് മെമ്പർ കമ്മുക്കുട്ടി എടത്തോൾ, വൈസ് പ്രസിഡൻ്റ് കെ.പി ശ്രീനിവാസൻ, സെക്രട്ടറി അമ്പിളി, മറ്റു ജന പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
No Comment.