anugrahavision.com

അൻപോടു കണ്മണി” ട്രെയിലർ.

കൊച്ചി. അർജുൻ അശോകൻ അനഘ നാരായണൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി
ലിജു തോമസ് സംവിധാനം ചെയ്യുന്ന
‘അൻപോട് കൺമണി’ എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയിലർ,
സഞ്ജയ് ദത്ത്, വിനീത് ശ്രീനിവാസൻ,ബേസിൽ ജോസഫ്,ഉണ്ണി മുകുന്ദൻ, ആസിഫ് അലി തുടങ്ങിയ പ്രശസ്ത താരങ്ങളുടെ സോഷ്യൽ മീഡിയ പേജിലൂടെ റിലീസ് ചെയ്തു.
ക്രിയേറ്റീവ് ഫിഷിൻ്റെ ബാനറിൽ വിപിൻ പവിത്രൻ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ
അൽത്താഫ് സലിം, മാലാ പാർവതി,ഉണ്ണി രാജ,നവാസ് വള്ളിക്കുന്ന്, മൃദുൽ നായർ,ഭഗത് മാനുവൽ, ജോണി ആൻ്റണി തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു.
സരിൻ രവീന്ദ്രൻ ഛായാഗ്രഹണം നിർവഹിക്കുന്നു.
അനീഷ് കൊടുവള്ളി തിരക്കഥ സംഭാഷണമെഴുതുന്നു.മനു മഞ്ജിത്തിൻ്റെ വരികൾക്ക് സാമുവൽ എബി സംഗീതം പകരുന്നു.എഡിറ്റിംഗ്- സുനിൽ എസ് പിള്ള.
ചീഫ് അസോസിയേറ്റ് ഡയറക്ടർ-
പ്രദീപ് പ്രഭാകർ, പ്രിജിൻ ജെസ്സിയ,
പ്രൊഡക്ഷൻ കൺട്രോളർ-ജിതേഷ് അഞ്ചുമന,
മേക്കപ്പ്- നരസിംഹ സ്വാമി, വസ്ത്രാലങ്കാരം-ലിജി പ്രേമൻ,ക്രിയേറ്റീവ് പ്രൊഡ്യൂസർ-ചിന്റു കാർത്തികേയൻ
കല-ബാബു പിള്ള, കളറിസ്റ്റ്-ലിജു പ്രഭാകർ,ശബ്ദ രൂപകല്പന-കിഷൻ മോഹൻ,ഫൈനൽ മിക്സ്- ഹരിനാരായണൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-സനൂപ് ദിനേശ്, സ്റ്റിൽസ്-ബിജിത്ത് ധർമ്മടം,
പബ്ലിസിറ്റി ഡിസൈൻ- യെല്ലോടൂത്ത്സ്, മാർക്കറ്റിംഗ് ആന്റ് കമ്യൂണിക്കേഷൻ- ഡോക്ടർ സംഗീത ജനചന്ദ്രൻ(സ്റ്റോറീസ് സോഷ്യൽ). പ്രൊഡക്ഷൻ മാനേജർ-ജോബി ജോൺ,കല്ലാർ അനിൽ.
ജനുവരി ഇരുപത്തി നാലിന് “അൻപോട് കൺമണി ” പ്രദർശനത്തിനെത്തുന്നു.പി ആർ ഒ-എ എസ് ദിനേശ്.

Spread the News
0 Comments

No Comment.