പെരിന്തൽമണ്ണ:ഭക്തി നിർഭരമായ അന്തരീക്ഷത്തിൽ ഒടമല മഖാം ആണ്ടുനേർച്ചക്ക് കൊടിയേറി.
ദക്ഷിണ മലബാറിലെ പ്രസിദ്ധ തീർഥാടന കേന്ദ്രമായ ഒടമല മഖാമിൽ അന്ത്യവിശ്രമം കൊള്ളുന്ന ശൈഖ് ഫരീദ് ഔലിയ (റ) ൻ്റെ നാലു മാസം നീണ്ടു നിൽക്കുന്ന നേർച്ചക്കാണ് സമസ്ത ജനറൽ സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്‌ലിയർ പതാക ഉയർത്തിയതോടെ തുടക്കാമയത്.
തുടർന്ന് നടന്ന പൊതുസമ്മേളനം മഹല്ല് മുദരിസ് ശരീഫ് ഫൈസി കാരക്കാട് ഉദ്ഘാടനം ചെയ്തു.
മഹല്ല് പ്രസിഡന്റ് സികെ മുഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു.
മഖാമിന്റെ സൗഹൃദ പാരമ്പര്യത്തെ ഉയർത്തിക്കൊണ്ട് കൊടിയേറ്റത്തിന് കയർ സംഭാവന ചെയ്ത കിഴക്കു വീട്ടിൽ കുടുംബാംഗമായ ആനമങ്ങാട് സ്വദേശി പീതാംബരൻ മുഖ്യാതിഥിയായി.സൈതലവിക്കോയ തങ്ങൾ, കൊടശ്ശേരി ഇബ്റാഹീം മുസ്‌ലിയാർ, സയ്യിദ് ഹബീബുല്ല തങ്ങൾ,സുബൈർ ഫൈസി,മുഹമ്മദ് കുട്ടി ഫൈസി അലനല്ലൂർ,ഉസ്മാൻ ദാരിമി,ഫവാസ് ഹുദവി പട്ടിക്കാട്,സി.പി അശ്റഫ് മൗലവി, ഒ കെ എം മൗലവി,ശമീർ ഫൈസി ഒടമല, റസാഖ് ഫൈസി പരിയാപുരം, അബ്ബാസ് അൻവരി, അബൂബക്കർ മുസ്ലിയാർ എടായ്ക്കൽ,അബ്ദു ഹാജി പേങ്ങാട്ടിരി, അബൂബക്കർ ഫൈസി,പിസി അബു ഹാജി,ഒ. ഹമീദ് ഹാജി, സത്താർ മാസ്റ്റർ, വി.മമ്മദ് തുടങ്ങിയാ മഹല്ല് കമ്മിറ്റി ഭാരവാഹികളും നാട്ടുകാരും പങ്കെടുത്തു. നേർച്ച കൊടിയേറ്റത്തോടെ പെട്ടിവരവ് എന്ന പേരിൽ വിവിധ പ്രദേശങ്ങളിൽ നിന്നായി രാത്രി സമയങ്ങളിൽ ആളുകൾ ഇനി മഖാമിലെത്തി പ്രാർത്ഥന നടത്തും.
മെയ് രണ്ടാം വാരത്തിൽ വിവിധ ദിവസങ്ങളിലായി സ്നേഹ സംഗമം,മത പ്രഭാഷണം, പ്രാർത്ഥനാ സമ്മേളനം, മൗലിദ് പാരായണം തുടർന്ന്
ജാതിമതഭേദമന്യേ ആയിരങ്ങൾ പങ്കെടുക്കുന്ന അന്നദാനത്തോടെയാണ് നേർച്ച സമാപിക്കുക.
No Comment.