കാറല്‍മണ്ണ വില്ലേജ് ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ ഭാഗമായി അട്ടപ്പാടി തിയേറ്റര്‍ റൂട്ട്‌സ് ആന്‍ഡ് വിങ്‌സ് അവതരിപ്പിച്ച മിന്നുതെല്ലാം എന്ന നാടകം അരങ്ങേറി. കാണികളെക്കൂടി അരങ്ങിന്റെ ഭാഗമാക്കി ഷാജി ഊരാളി എന്ന നടന്‍ നടത്തിയ ഒറ്റയാള്‍ പ്രകടനം പ്രേക്ഷകര്‍ക്ക് പുത്തന്‍ ദൃശ്യാനുഭവം നല്‍കി. ഇംഗ്ലിഷ് നാടകകൃത്ത് ഡങ്കന്‍ മാക്മില്ലന്റെ എവരി ബ്രില്യന്റ് തിങ് എന്ന നാടകത്തിന്റെ മൊഴിമാറ്റം നിര്‍വഹിച്ചിരിക്കുന്നത് ഗോപാലന്‍ അടാട്ട്, ശങ്കര്‍ വങ്കിടേശ്വരന്‍, ഷാജി ഊരാളി എന്നിവര്‍ ചേര്‍ന്നാണ്.
കുഞ്ചുനായര്‍ സ്മാരക മന്ദിരത്തില്‍ നടന്ന ചടങ്ങില്‍ വില്ലേജ് ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ ബ്രോഷര്‍ പ്രകാശനവും നടന്നു. നാടകസംവിധായകന്‍ നരിപ്പറ്റ രാജുവിന് നല്‍കി നാടകനടന്‍ ടി.കെ വാസു ബ്രോഷര്‍ പ്രകാശനം ചെയ്തു. ജനുവരി 18, 19 തീയതികളിലാണ് കാറല്‍മണ്ണ വില്ലേജ് ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്. പ്രശസ്തരായ എഴുത്തുകാരും ചിന്തകരും സാമൂഹ്യപ്രവര്‍ത്തകരും ഫെസ്റ്റിവലില്‍ പങ്കെടുക്കും.
No Comment.