പെരിന്തൽമണ്ണ: മലബാറിലെ പ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ ഒടമല മഖാമിൽ അന്ത്യ വിശ്രമം കൊള്ളുന്ന ശൈഖ് ഫരീദ് ഔലിയ (റ)വിന്റെ ആണ്ടു നേര്‍ച്ചയ്ക്ക് ജനുവരി 14ന് തുടക്കമാകും. ജനുവരി 14ന് ചൊവ്വാഴ്ച രാവിലെ 10 മണിക്ക് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ കൊടിയേറ്റൽ കർമ്മം നിർവഹിക്കുന്നതോടെ നാലു മാസം നീണ്ടുനില്‍ക്കുന്ന നേര്‍ച്ചക്ക് തുടക്കമാകും.
ഒടമല മഹല്ല് മുദരിസ് ശരീഫ് ഫൈസി കാരക്കാട് അധ്യക്ഷത വഹിക്കും.
മെയ് രണ്ടാം വാരത്തിൽ മത പ്രഭാഷണം,പ്രാർത്ഥനാ സമ്മേളനം,സ്നേഹ സംഗമം,മൗലിദ് പാരായണം തുടർന്ന് ജാതിമതഭേദമന്യേ ആയിരങ്ങൾ പങ്കെടുക്കുന്ന അന്നദാനത്തോടെയാണ് നേർച്ച സമാപനം.
No Comment.