വേങ്ങശ്ശേരി എൻ എസ് എസ് ഹൈസ്കൂളിലെ, ജൂനിയർ റെഡ്ക്രോസ് ക്യാമ്പ് ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ശോഭന രാജേന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ എം.ശശികുമാർ അദ്ധ്യക്ഷത വഹിച്ചു.ജെ ആർ സി കൗൺസിലർ ബി .ധരേഷ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി കെ.അജിത് തമ്പാൻ നന്ദിയും രേഖപ്പെടുത്തി.
എക്സൈസ് അസിസ്റ്റൻ്റ് ഇൻസ്പെക്ടർ രാജ്മോഹൻ ലഹരിക്കെതിരെ ബോധവൽക്കരണ ക്ളാസ് നടത്തി.അമ്പലപ്പാറ കുടുംബാരോഗ്യകേന്ദ്രത്തിലെ RBSK നഴ്സ്മാരായ വിദ്യ.ജി.നായർ, എ.യു.ഗോപിക കൃഷ്ണ എന്നിവർ പ്രഥമ ശുശ്രൂഷയെക്കുറിച്ച് ക്ലാസ് എടുത്തു.
No Comment.