anugrahavision.com

ആസ്റ്റര്‍ ഗാര്‍ഡിയന്‍സ് ഗ്ലോബല്‍ നഴ്സിങ്ങ് അവാര്‍ഡ് 2025 എഡിഷനിലേക്ക് നഴ്‌സുമാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിജയിക്ക് ലഭിക്കുക 250,000 യുഎസ് ഡോളര്‍ സമ്മാനത്തുകയുള്ള പുരസ്‌ക്കാരം

കൊച്ചി , 31.12.2024: ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍, ആസ്റ്റര്‍ ഗാര്‍ഡിയന്‍സ് ഗ്ലോബല്‍ നഴ്സിങ്ങ് അവാര്‍ഡിന്റെ നാലാം പതിപ്പ് പ്രഖ്യാപിച്ചു. ലോകമെമ്പാടുമുള്ള രജിസ്റ്റേഡ് നഴ്‌സുമാര്‍ക്ക് 250,000 ഡോളര്‍ സമ്മാനത്തുകയുള്ള അവാര്‍ഡിന് അപേക്ഷിക്കാം. വൈവിധ്യമാര്‍ന്ന മെഡിക്കല്‍ മേഖലകളിലെ നഴ്സുമാരുടെ അര്‍പ്പണബോധവും സ്വാധീനവും അംഗീകരിക്കുകയും, ആരാഗ്യപരിപാലന രംഗത്തിന് അവര്‍ നല്‍കിയ അതുല്ല്യമായ സംഭാവനകളെ ആദരിക്കുകയും ചെയ്യുന്നതാണ് ഈ ആഗോള പുരസ്‌ക്കാരം.

രജിസ്റ്റര്‍ ചെയ്ത നഴ്സുമാര്‍ക്ക് അവരുടെ അപേക്ഷകള്‍ www.asterguardians.com വഴി സമര്‍പ്പിക്കാം, രോഗീ പരിചരണം, നഴ്സിങ്ങ് നേതൃപാഠവം, നഴ്‌സിങ്ങ്് വിദ്യാഭ്യാസം, സാമൂഹ്യ സേവനം (കമ്യൂണിറ്റി സര്‍വീസ്), നുതനമായ ആശയങ്ങളിലെ ഗവേഷണം എന്നിവയില്‍ നടത്തിയ മികച്ച പ്രവര്‍ത്തനങ്ങള്‍ നഴ്‌സുമാര്‍ക്ക് അപേക്ഷയില്‍ വിശദീകരിക്കാം. ഒരു പ്രൈമറി മേഖലയിലും, രണ്ട് സെക്കണ്ടറി മേഖലകളിലും നടത്തിയ പ്രയത്‌നങ്ങള്‍ നഴിസുമാര്‍ക്ക് പ്രതിപാദിക്കാം.

ലഭിച്ച എല്ലാ അപേക്ഷകളും ഒരു സ്വതന്ത്ര ജൂറിയുടെയും ഒരു ബാഹ്യ ഉപദേശക സ്ഥാപനമായ ഏണസ്റ്റ് & യംഗ് എല്‍എല്‍പി (EY) യും നേതൃത്വം നല്‍കുന്ന കര്‍ശനമായ അവലോകന പ്രക്രിയയ്ക്ക് വിധേയമാക്കും. ഒരു സ്വതന്ത്ര പാനല്‍ അടങ്ങുന്ന ഗ്രാന്‍ഡ് ജൂറി അതില്‍ നിന്നും മികച്ച 10 പേരെ തിരഞ്ഞെടുത്ത് ഷോര്‍ട്ട് ലിസ്റ്റ് ചെയ്യുകയും അന്താരാഷ്ട്ര നഴ്സസ് ദിനത്തോടനുബന്ധിച്ച് 2025 മെയ് മാസം അന്തിമ വിജയിയെ പ്രഖ്യാപിക്കുകയും ചെയ്യും.

‘ആഗോള നഴ്സിങ്ങ് സമൂഹത്തിന്റെ സേവനങ്ങളെ മികച്ച രീതിയില്‍ അംഗീകരിക്കുന്ന മുന്‍നിര അവാര്‍ഡുകളിലൊന്നായി ആസ്റ്റര്‍ ഗാര്‍ഡിയന്‍സ് ഗ്ലോബല്‍ നഴ്സിങ്ങ്് അവാര്‍ഡ് ഉയര്‍ന്നുവന്നിരിക്കുകയാണെന്ന് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ സ്ഥാപക ചെയര്‍മാനും, മാനേജിങ്ങ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു. ഓരോ പതിപ്പും പ്രതിരോധശേഷിയുടെയും നവീകരണത്തിന്റെയും പരിചരണത്തിന്റെയും അസാധാരണമായ കഥകള്‍ വെളിപ്പെടുത്തുന്നതാണ്, ഇത് നഴ്‌സിങ്ങ് സമൂഹത്തിന്റെ ശ്രദ്ധേയമായ സംഭാവനകളെ ബഹുമാനിക്കുന്നത് തുടരാന്‍ പ്രചോദിപ്പിക്കുന്നതാണെന്നും ഡോ.ആസാദ് മൂപ്പന്‍ വ്യക്തമാക്കി.

Spread the News
0 Comments

No Comment.