anugrahavision.com

ആഗോള ബാലശാസ്ത്ര പ്രതിഭാ സംഗമം ഹൈസ്കൂൾ വിഭാഗം ഒന്നാം സ്ഥാനം അനന്യ ടി കെ ക്ക്

ചെർപ്പുളശ്ശേരി. വിദ്യാർത്ഥികളുടെ അന്വേഷണ താൽപര്യവുംസ്വയം പഠന ശേഷിയും വികസിപ്പിക്കാൻ സോഷ്യൽ ആക് ഷൻ ഗ്രൂപ്പ് (ശാസ്ത്ര ) മലയാളം മിഷൻ, പൊതു വിദ്യാഭ്യാസ പ്രവർത്തകർ, രക്ഷിതാക്കൾ പി.ടി.ബി സ്മാരക ട്രസ്റ്റ്,കാൻഫെഡ് തുടങ്ങിയവയുടെ സഹകരണത്തോടെ സംഘടിപ്പിച്ച മുപ്പത്തിയഞ്ചാമത്
പി.ടി.ബി. സ്മാരക ബാലശാസ്ത്രപരീക്ഷയുടെ ആഗോളതല ഓൺലൈൻ പ്രതിഭാ സംഗമത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ ചെർപ്പുളശേരി ജി വി എച്ച് എസ് എസി ലെ അനന്യ ടി.കെ
ഒന്നാം സ്ഥാനം കരസ്ഥമാക്കി.
വിവര ശേഖരണ പുസ്തകം, പ്രസംഗം, പ്രൊജക്ട് അവതരണം, പ്രശ്നോത്തരി തുടങ്ങി വിവിധമൽസരങ്ങളിലെല്ലാം ഏറ്റവും മികച്ചനിലവാരം കരസ്ഥമാക്കുന്ന കുട്ടികളെയാണ്
ബാലശാസ്ത്ര പ്രതിഭകളായി തെരഞ്ഞെടുക്കുന്നത്.
ബാലശാസ്ത്ര പ്രതിഭകൾക്ക് പുരസ്കാരങ്ങളും സ്കോളർഷിപ്പുകളും
സമ്മാനിക്കും.
ചെർപ്പുളശ്ശേരി തോരക്കാട്ടുകളത്തിൽ രവിയുടെയും ബിന്ദുവിൻ്റെയും മകളായ
അനന്യ ടി.കെ. കഴിഞ്ഞ വർഷത്തെ പ്രതിഭാസംഗമത്തിലും ജേതാവായിരുന്നു.

Spread the News
0 Comments

No Comment.