കിള്ളിക്കുറുശ്ശി മംഗലം. നാടകാചാര്യനും കുഞ്ചൻ സ്മാരക വായനശാലയുടെ പ്രസിഡൻ്റുമായിരുന്ന സിംസൺ എന്ന അറിയപ്പെടുന്ന സി.എം.എസ് നാരായണൻ നമ്പൂതിരിപ്പാടിൻ്റെ 23-ാം ഓർമ്മദിനത്തിൽ അനുസ്മരണം ഒറ്റപ്പാലത്തെ കിള്ളിക്കുറുശ്ശി മംഗലത്ത് കുഞ്ചൻ തിയ്യറ്റേഴ്സിൻ്റെ ആഭിമുഖ്യത്തിൽ നടന്നു. കുഞ്ചൻ സ്മാരക വായനശാലയ്ക്കു മുൻപിലും, ലക്കിടി കൂട്ടുപാതയിലും ച്ഛായാ ചിത്രത്തിൽ പുഷ്പാർച്ചനയ്ക്ക് ശേഷം നടന്ന അനുസ് മരണയോഗത്തിൽ കുഞ്ചൻ സ്മാരക കലാസമിതിയുടെ മുൻ സെക്രട്ടറിയും കുഞ്ചൻ തിയ്യറ്റേഴ്സിൻ്റെ പ്രസിഡൻ്റുമായ എം. രാജേഷ് ആമുഖപ്രഭാഷണം നടത്തി. നാടക പ്രവർത്തകരായ വേണുജി ഗുരുവായൂർ, ജിനേഷ് മനിശ്ശീരി , ബാബു, റിക്രിയേഷൻ ക്ലബ് കൺവീനർ ഫൈസൽ, കുഞ്ചൻ തിയ്യറ്റേഴ്സ് ഭാരവാഹികളായ ഉപേന്ദ്രൻ, ടി. എ റസാക്ക് സംസാരിച്ചു. തുടർന്ന് നാടിൻ്റെ നാനാ മേഖലകളിൽ നിന്നായി അദ്ദേഹത്തെ ചേർത്ത് പിടിക്കുന്നവർ പുഷ്പാർച്ചന നടത്തി.
No Comment.