കൊച്ചി. 12000 പേർ പങ്കെടുക്കുന്ന നൃത്ത പരിപാടിയാണ് കലൂർ ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടന്നിരുന്നത്. ഈ ചടങ്ങിൽ പങ്കെടുക്കാനാണ് എംഎൽഎ ഉമാ തോമസ് കലൂർ സ്റ്റേഡിയത്തിൽ എത്തിയത്. പ്രസംഗിച്ചുകൊണ്ടിരിക്കെ 20 അടി ഉയരത്തു നിന്നും കാലുതെറ്റി ഉമാ തോമസ് താഴേക്ക് പതിച്ചു. തലയ്ക്കും മുഖത്തിനും ഗുരുതര പരിക്കേറ്റ എംഎൽഎയെ റെനായി മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. വെന്റിലേറ്ററിന്റെ സഹായത്താൽ ആണ് ഉമ്മ ശ്വാസം എടുത്തു കൊണ്ടിരിക്കുന്നത്
എന്നാൽ അടിയന്തരമായ ഒരു ശസ്ത്രക്രിയയുടെ ആവശ്യമില്ലെന്നും തലയിലും നെഞ്ചിലും രക്തം കട്ട പിടിച്ചിട്ടുണ്ടെന്നും റീനയ് മെഡിക്കൽ ടീം അറിയിച്ചു.
No Comment.