മാരായമംഗലം വേങ്ങനാട്ട് ക്ഷേത്രത്തിൽ 22 നു ഞായറാഴ്ച്ച ആരംഭിച്ച 23-ാമത് ശ്രീമദ് ഭാഗവത സപ്താഹ യജ്ഞം സമാപിച്ചു.
മിനി മോഹൻ മുംബൈ യജ്ഞാചാര്യയും മാടമന മനോജ് നമ്പൂതിരി സഹ ആചാര്യനായും അരിക്കര വാസുദേവൻ നമ്പൂതിരി യജ്ഞ ഹോതാവായും പ്രവർത്തിച്ച സപ്താഹ യജ്ഞത്തിൽ നിരവധി ഭക്തജനങ്ങൾ പങ്കെടുത്തു.
യജ്ഞത്തോടനുബന്ധിച്ച് ക്ഷേത്രത്തിലെ മാതൃസമിതി നട്ടുവളർത്തിയ തുളസിച്ചെടികൾ കൊണ്ട് ക്ഷേത്രത്തിൽ തുളസീവന സമർപ്പണവും നടത്തി.
സമാപന ചടങ്ങിൽ ക്ഷേത്രം രക്ഷാധികാരി പറമ്പത്ത് രാമൻകുട്ടി നായർ , ക്ഷേത്രക്കമ്മിറ്റി പ്രസിഡണ്ട് ഭാസ്ക്കരൻ വൃന്ദാവനം, വൈസ് പ്രസിഡണ്ട് എം. ഉണ്ണികൃഷ്ണൻ ജോയൻ്റ് സെക്രട്ടറി കിഴോപ്രത്തൊടി വാസു എന്നിവർ ആചാര്യൻമാരെ ആദരിക്കുകയുണ്ടായി.
ഡോ. കെ അജിത്, ജയകുമാർ ഉല്ലാസ്, ക്ഷേത്രം മേൽശാന്തി ഗുരുവായൂർ മണികണ്ഠ ശർമ്മ , പി. ബാലകൃഷ്ണൻ, വേണുഗോപാലൻ നായർ, കെ.പി. സതീഷ് കുമാർ എന്നിവർ സംസാരിച്ചു.
യജ്ഞ നാളുകളിൽ ക്ഷേത്രത്തിൽ പ്രത്യേക പൂജകളും പ്രസാദ ഊട്ടും ഉണ്ടായിരിന്നു.
No Comment.