anugrahavision.com

സോമദ്യുതി ശനിയാഴ്ച ഒളപ്പമണ്ണ മനയിൽ

ചെർപ്പുളശ്ശേരി. കഥകളി ലോകത്ത് സമഗ്ര സംഭാവന നൽകി അരങ്ങുകളിൽ നിറസാന്നിധ്യമായ കലാമണ്ഡലം സോമന്റെ അറുപതാം പിറന്നാൾ സോമദ്യുതി എന്ന പേരിൽ വെള്ളിനേഴി ഒളപ്പമണ്ണ മനയിൽ ശനിയാഴ്ച നടക്കും. രാവിലെ മുതൽ പിറ്റേന്ന് രാവിലെ വരെ നീണ്ടുനിൽക്കുന്ന കലാപരിപാടികൾ അടക്കം വിഭാവനം ചെയ്തു കൊണ്ടാണ് സോമന്റെ അറുപതാം പിറന്നാൾ ആഘോഷം. മട്ടന്നൂർ ശങ്കരൻകുട്ടി ചെയർമാൻ ആയ വിപുലമായ കമ്മിറ്റി പരിപാടികൾ ആസൂത്രണം ചെയ്തു കൊണ്ട് കലാ ഗ്രാമമായ വെള്ളിനേഴിയെ കഥകളി അരങ്ങുകളാൽ സമ്പന്നമാക്കും. പിറന്നാൾ സദ്യ അടക്കം വിപുലമായ പരിപാടികളാണ് വെള്ളിനേഴിയിൽ ഒരുക്കിയിട്ടുള്ളതെന്ന് ചെർപ്പുളശ്ശേരി യിൽ വിളിച്ചു നടന്ന വാർത്താസമ്മേളനത്തിൽ മട്ടന്നൂർ ശങ്കരൻകുട്ടി പറഞ്ഞു

Spread the News
0 Comments

No Comment.