നിരവധി ഗ്രന്ഥങ്ങളുടെ കർത്താവും, തിരക്കഥാകൃത്തും സംവിധായകനുമായ എം ടി വാസുദേവൻ നായർ നിര്യാതനായി. കോഴിക്കോട് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. രോഗം കൂടുതലായി അതിനാൽ കഴിഞ്ഞ ഏതാനും ദിവസം മുമ്പാണ് എംടി വാസുദേവൻ നായർ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്ന് വൈകുന്നേരത്തോടെ ഇന്ന് വൈകുന്നേരത്തോടെ ആരോഗ്യനില വഷളാവുകയും തുടർന്ന് മരണം സംഭവിക്കുകയും ആയിരുന്നു. അക്ഷര ലോകത്തിന് പറഞ്ഞറിയിക്കാനാവാത്ത ഒരു വിടവാണ് എംടിയുടെ മരണത്തോടെ സംഭവിച്ചത്. 1933ൽ പട്ടാമ്പിക്ക് എടുത്ത കൂടല്ലൂർ ആണ് എം ടിയുടെ ജനനം. മാടത്ത് തെക്കേ പാട്ട് വാസുദേവൻ എന്ന എംടി മലമ കാവിലും കുമരനെല്ലൂരുമായി സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി.
പാലക്കാട് വിക്ടോറിയ കോളേജിൽ പഠിച്ച എം ടി ചെറുകഥകൾ എഴുതി അക്ഷര ലോകത്തേക്ക് കടന്നു കയറി. രണ്ടാമൂഴം പോലുള്ള കൃതികൾ എഴുതിപ്പലിപ്പിക്കുന്നതിൽ എംടിയുടെ മിടുക്ക് വേറെയാണ്. നിരവധി പുസ്തകങ്ങൾ എംടി മലയാളത്തിൽ നൽകി. നിർമ്മാല്യം മുതൽ പഴശ്ശിരാജ വരെയുള്ള ഒരുപാട് ചിത്രങ്ങളും എംടിയുടെ തിരക്കഥയിൽ വിരിഞ്ഞു കയറി. സംവിധാന രംഗത്തും എം ടി അറിയപ്പെട്ടു. ചലച്ചിത്ര ലോകത്തിനും അക്ഷര ലോകത്തിനും എം ടി ഒരു തീരാനഷ്ടം തന്നെയാണ്
No Comment.