ചെർപ്പുളശ്ശേരി പുത്തനാല്‍ക്കൽ ഭഗവതി ക്ഷേത്രത്തിൽ ഒഴിവ് വന്ന പാരമ്പര്യഇതര ട്രസ്റ്റി നിയമത്തിന് അപേക്ഷ നൽകിയവർ സിപിഐഎം എന്ന രാഷ്ട്രീയപാർട്ടിയുടെ സജീവ പ്രവർത്തകരാണെന്നും ഇത്തരക്കാരെ ക്ഷേത്രത്തിൽ നിയമിക്കരുതെന്നും കാണിച്ച് മുൻ ട്രസ്റ്റ് ബോർഡ് അംഗം പി പി വിനോദ് കുമാർ ദേവസ്വം ഇൻസ്പെക്ടർക്ക് പരാതി നൽകിയിരുന്നു. എന്നാൽ ആ പരാതി മുഖവിലക്കെടുക്കാതെ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ചുകൊണ്ട് ഈ അപേക്ഷ നൽകിയവരെ ദേവസ്വം ഇൻസ്പെക്ടർ കൂടിക്കാഴ്ചയ്ക്ക് ക്ഷണിക്കുകയും കൂടിക്കാഴ്ച റിപ്പോർട്ട് ദേവസ്വം ബോർഡിലേക്ക് സമർപ്പിക്കുകയും ചെയ്തു. ദേവസ്വം ഇൻസ്പെക്ടർ നടത്തിയ കൂടിക്കാഴ്ച കേരള ഹൈക്കോടതിയുടെ 38468 / 2023 നമ്പറിലുള്ള വിധിക്ക് എതിരാണെന്ന് കാണിച്ചുകൊണ്ട് പി പി വിനോദ് കുമാർ ഹൈക്കോടതിയിൽ നൽകിയ അപേക്ഷ കോടതി ഫയലിൽ സ്വീകരിക്കുകയും നിയമനം റദ്ദാക്കാൻ കോടതി ഉത്തരവിടുകയും ചെയ്തു. ഹൈക്കോടതി ജസ്റ്റിസ് മാരായ ജസ്റ്റിസ് അനിൽ കെ നരേന്ദ്രൻ, ജസ്റ്റിസ് മുരളി കൃഷ്ണ എന്നിവരുടെ ബെഞ്ചാണ് വിധി പ്രഖ്യാപിച്ചത്. പി പി വിനോദ് കുമാറിന് വേണ്ടി അഡ്വക്കറ്റ് സി ദിനേശാണ് ഹാജരായത്. മണികണ്ഠൻ കോട്ടച്ചാലിൽ, പി കെ വിജയകൃഷ്ണൻ, വി കൃഷ്ണദാസൻ, എംപി അയ്യപ്പൻകുട്ടി, കെ അജിത് ശങ്കർ എന്നിവരുടെ നിയമനമാണ് ഹൈക്കോടതി തടഞ്ഞത്
No Comment.