anugrahavision.com

ശബരിമല സന്നിധിയിൽ ശിവമണിയുടെ സംഗീതാർച്ചന

കുഞ്ഞലകളായി തുടങ്ങി കേള്‍വിക്കാരെ താളപ്പെരുക്കത്തിന്റെ വന്‍തിരകളിലാഴ്ത്തി വീണ്ടും സന്നിധാനത്ത് ശിവമണിയുടെ സംഗീതാര്‍ച്ചന.
പതിനെട്ടാം പടി കയറി ദര്‍ശനം നടത്തിയതിന് ശേഷം വ്യാഴാഴ്ച രാവിലെ എട്ടിനാണ് ശിവമണിയും സംഘവും സംഗീതാവതരണം നടത്തിയത്. സന്നിധാനം ശ്രീ ധര്‍മ്മശാസ്താ ഓഡിറ്റോറിയത്തില്‍ ഒരുക്കിയ പരിപാടിയില്‍ ശിവമണിയോടൊപ്പം ഗായകന്‍ ദേവദാസും കീബോര്‍ഡിസ്റ്റ് പ്രകാശ് ഉള്ള്യേരിയും പങ്കാളികളായി.

Spread the News
0 Comments

No Comment.