anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

ആസ്വാദക ഹൃദയത്തിൽ വീണ്ടും വാനമ്പാടി; കെ എസ് ചിത്രയുടെ കമ്മ്യൂണിസ്റ്റ് പച്ചയിലെ ആദ്യ ഗാനം പുറത്തിറങ്ങി.

കൊച്ചി. മലയാളത്തിൻ്റെ വാനമ്പാടി കെ.എസ് ചിത്ര ആലപിച്ച കമ്മ്യൂണിസ്റ്റ് പച്ച അഥവാ അപ്പ എന്ന സിനിമയിലെ ആദ്യ ഗാനം പുറത്തിറങ്ങി.
കണ്ടം ക്രിക്കറ്റ് കളി പശ്ചാത്തലമാക്കി നവാ​ഗത സംവിധായകൻ ഷമീം മൊയ്തീൻ സംവിധാനം ചെയ്ത ചിത്രത്തിലെ ‘അരികിലായി’ എന്നു തുടങ്ങുന്ന നിഷാദ് അഹമ്മദി​ന്റെ വരികൾക്ക് ശ്രീഹരി കെ നായരാണ് സം​ഗീതം നിർവഹിച്ചിരിക്കുന്നത്. വൈറസ്, തമാശ എന്നീ ചിത്രങ്ങളിൽ ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ച ‘സുഡാനി ഫ്രം നൈജീരിയ’ സംവിധായകൻ സക്കരിയ മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്ന സിനിമയുടെ തിരക്കഥ ആഷിഫ് കക്കോടിയാണ്. ഫീൽ ​ഗുഡ് സറ്റയറിക്കൽ സിനിമയായ കമ്മ്യൂണിസ്റ്റ് പച്ച ഹരിത പ്രൊഡക്ഷൻസി​ന്റെ ബാനറിൽ സൽവാൻ ആണ് നിർമിച്ചിരിക്കുന്നത്. സക്കരിയയെ കൂടാതെ അൽത്താഫ് സലിം, നസ്ലിൻ, ജമീല സലീം, സജിൻ ചെറുകയിൽ, സരസ ബാലുശ്ശേരി, രഞ്ജി കൺകോൾ, വിജിലേഷ്, ബാലൻ പാറക്കൽ, ഷംസുദ്ദീൻ മങ്കരത്തൊടി, അശ്വിൻ വിജയൻ, സനന്ദൻ, അനുരൂപ്, ഹിജാസ് ഇക്ബാൽ, വിനീത് കൃഷ്ണൻ, അനിൽ. കെ, കുടശ്ശനാട്‌ കനകം തുടങ്ങിയവരും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ചിത്രയെ കൂടാതെ ഗോവിന്ദ് വസന്ത, ബെന്നി ഡയാൽ, ഡി.ജെ ശേഖർ എന്നിവരാണ് ​മറ്റു ഗാനങ്ങളാലപിച്ചിരിക്കുന്നത്. ദേശീയ അവാർഡ് ജേതാവായ അനീസ് നാടോടി കലാസംവിധാനം ചെയ്യുന്ന ചിത്രത്തി​ന്റെ എഡിറ്റിങ് നിർവഹിച്ചിരിക്കുന്നത് നിഷാദ് യൂസുഫാണ്. ഛായാഗ്രഹണം: ഷാഫി കോറോത്ത്, പ്രൊഡക്ഷൻ കൺട്രോളർ : ഗിരീഷ് അത്തോളി, ലൈൻ പ്രൊഡ്യൂസർ: ഹാരിസ് ദേശം, വസ്ത്രാലങ്കാരം: ഇർഷാദ് ചെറുക്കുന്ന്, സംഗീതം: ശ്രീഹരി നായർ, സൗണ്ട് ഡിസൈൻ: പി.സി വിഷ്ണു, മേക്കപ്പ്: റബീഷ് ബാബു .പി, ആർട്ട് :അസീസ് കരുവാരക്കുണ്ട്, ലിറിക്സ് :നിഷാദ് അഹമ്മദ്, സ്റ്റിൽസ്: അമൽ സി. സദർ, കൊറിയോഗ്രാഫി: ഇംതിയാസ് അബൂബക്കർ, വി .എഫ് .എക്സ്: എഗ്ഗ് വൈറ്റ് വി.എഫ്.എസ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ഹാരിസ് റഹ്മാൻ, ഡി. ഐ: മാഗസിൻ മീഡിയ, ടൈറ്റിൽ ഡിസൈൻ: സീറോ ഉണ്ണി, ഡിസൈൻ :യെല്ലോ ടൂത്ത്, പി.ആർ.ഒ: എ. എസ് ദിനേശ്.

Spread the News

Leave a Comment