anugrahavision.com

വേതനവും പെൻഷനും ഒരേ ദിവസം ലഭിച്ചു; ശാന്തകുമാരി കെ.പി ഔദ്യോഗിക ജീവിതത്തിൽ നിന്ന് വിരമിച്ചു

ഒറ്റപ്പാലം : ഔദ്യോഗിക ജീവിതം പൂർത്തിയാക്കിയതോടെ വേതനവും പെൻഷനും ഒരേ ദിവസം ലഭിച്ചിരിക്കുകയാണ് ശാന്തകുമാരി കെ.പിയ്ക്ക്. സർക്കാർ സർവീസിൽ നിന്ന് വിരമിക്കുന്ന ഒരാൾക്ക് മുൻ മാസത്തെ വേതനവും തന്മാസത്തെ പെൻഷനും ഒരേ ദിവസം കൊടുക്കുക എന്ന അത്യഅപൂർവ്വ നിമിഷത്തിനാണ് ഇതോടെ ഒറ്റപ്പാലം സബ് ട്രഷറി സാക്ഷ്യം വഹിച്ചത്. ഈ കഴിഞ്ഞ നവംബർ 30 നാണ് ഒറ്റപ്പാലം സബ് ട്രഷറിയിലെ ജീവനക്കാരിയായ ശാന്തകുമാരി കെ. പി തന്റെ 31 വർഷത്തെ സേവനത്തിന് ശേഷം സർവീസിൽ നിന്ന് വിരമിക്കുന്നത്.നവംബറിലെ വേതനവും ഡിസംബറിലെ പെൻഷനും ഡിസംബർ 2 ന് അവരുടെ അക്കൗണ്ടുകളിൽ ക്രെഡിറ്റ്‌ ചെയ്ത് ഒറ്റപ്പാലം ട്രഷറി മാതൃകയായിമാറി. ഉദ്യോഗസ്ഥരുടെകാര്യക്ഷമതയിലൂന്നിയ ഇടപെടലാണ് ഈ അപൂർവ്വ നേട്ടത്തിന് വഴി ഒരുക്കിയത്.

Spread the News
0 Comments

No Comment.