ചെർപ്പുളശ്ശേരി : വെള്ളിനേഴി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ സംസ്ഥാന ജൈവവൈവിധ്യ ബോർഡിന്റെയും പരിസ്ഥിതി സംഘടനയായ അടക്കാപുത്തൂർ സംസ്കൃതയുടെയും സഹകരണത്തോടെ രണ്ടുവർഷം മുൻപ് കുറ്റാനശ്ശേരിയിൽ, ജപ്പാനീസ് സസ്യശാസ്ത്രജ്ഞനും പരിസ്ഥി പ്രവർത്തകനുമായ അക്കീര മിയാവാക്കി രൂപപ്പെടുത്തി വിജയിച്ചതും, ലോക ശ്രദ്ധയാകർഷിച്ചതുമായ മിയാവാക്കി വനവൽക്കരണത്തിന് വെള്ളിനേഴി ഗ്രാമപഞ്ചായത്ത് തുടക്കം കുറിച്ചത്. അടയ്ക്കാപുത്തൂർ സംസ്കൃതിയുടെ പ്രത്യേക ക്ഷണപ്രകാരം അക്കീര മിയാവാക്കിയുടെ പ്രിയ ശിഷ്യനും ആയുർവേദ ഫിസിയോതെറാപ്പി ഡോക്ടറുമായ നവോഹിരോ ഓഹിറ മിയവാക്കി വനം സന്ദർശിച്ചു. ചടങ്ങിന്റെ വിശിഷ്ടാതിഥിയായ ഒറ്റപ്പാലം എം.എൽ.എ adv കെ.പ്രേംകുമാർ അദ്ദേഹത്തെ പൊന്നാട അണിയിച്ച് ആദരിച്ചു മിയാവാക്കി പരിസരത്ത് ഒഹിറ കണിക്കൊന്ന തൈ നട്ട് ചടങ്ങ് ഉദ്ഘാടനം നിർവഹിച്ചു. 5 സെന്റ് സ്ഥലത്ത് 800 വൃക്ഷത്തൈകൾ ആണ് നട്ടിരുന്നത്. ഒരു വർഷവും 10 മാസവും ആയപ്പോഴേക്കും ഏകദേശം 20 അടിയോളം ഉയരത്തിൽ വളർന്നു നിൽക്കുന്ന കാഴ്ച കൗതുകകരമാണ്. കേരളത്തിൽ ഒരു പഞ്ചായത്ത് ആദ്യമായാണ് ഇത്തരമൊരു പദ്ധതി ആവിഷ്കരിക്കുന്നത്. മിയാവാക്കി വനവൽക്കരണത്തിലൂടെ പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിർത്തുകയും, അന്യം നിന്നു പോകുന്ന വൃക്ഷങ്ങളുടെ സംരക്ഷണവുമാണ് ലക്ഷ്യമിടുന്നത് എന്ന് സംസ്കൃതി പ്രവർത്തകനും, ഈ പദ്ധതിയുടെ കോഡിനേറ്ററുമായ രാജേഷ് അടക്കാപുത്തൂർ അഭിപ്രായപ്പെട്ടു. തൊഴിലുറപ്പ് പദ്ധതിയുമായി സഹകരിച്ചാണ് ചെടികളുടെ പരിപാലനം. ജപ്പാൻ ഭാഷ അധ്യാപകനും, സംസ്കൃതി പ്രവർത്തകനുമായ ജയദേവൻ കൂടതൊടിഓഹിറയുടെ വാക്കുകൾ തർജ്ജമ ചെയ്തു. വെള്ളിനേഴി ഗ്രാമപഞ്ചായത്തിനെയും അടക്കാപുത്തൂർ സംസ്കൃതിയെ യും ചടങ്ങിൽ ഓഹിറ പ്രത്യേകം അഭിനന്ദിച്ചു ചടങ്ങിൽ ജില്ലാ പഞ്ചായത്ത് അംഗം കെ ശ്രീധരൻ മാസ്റ്റർ, വെള്ളിനേഴി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ ജയലക്ഷ്മി, വൈസ് പ്രസിഡണ്ട് പരമേശ്വരൻ നമ്പൂതിരി, ജനപ്രതിനിധികളായ കെ. അനിൽകുമാർ, വി. ബിന്ദു, ഒ. ഗോപാലകൃഷ്ണൻ,കെ. പ്രേമ, എം. രാജാമണി, സി. ജലജ, സെക്രട്ടറി കെ രാധാകൃഷ്ണൻ,വള്ളൂർ രാമകൃഷ്ണൻ, എ ആർ വേണുഗോപാൽ തുടങ്ങിയവർ സംസാരിച്ചു.
No Comment.