കുളപ്പുള്ളി : എസ് ഡി പി ഐ ഷൊർണൂർ നിയോജക മണ്ഡലത്തിൽ 2024-2027 കാലയളവിലേക്ക് ബ്രാഞ്ച് മുതൽ മണ്ഡലം തലത്തിൽ പുതിയതായി തിരഞ്ഞെടുക്കപ്പെട്ട നേതൃത്വങ്ങൾക്കായി ലീഡ് വൺ എന്ന പേരിൽ ലീഡർഷിപ്പ് ട്രെയിനിംഗ് പ്രോഗ്രാം സംഘടിപ്പിച്ചു.
കുളപ്പുള്ളി കെ എം ഐ സി ഹാളിൽ നടന്ന പരിശീലന പരിപാടി സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഉസ്മാൻ ഉത്ഘാഘാടനം ചെയ്തു. നിയോജക മണ്ഡലം സെക്രട്ടറി റഹീം വീട്ടിക്കാട് സ്വാഗതവും, നിയോജക മണ്ഡലം പ്രസിഡണ്ട് മുസ്തഫ കുളപ്പുള്ളി അധ്യക്ഷതയും വഹിച്ചു.
ജില്ലാ ജന.സെക്രട്ടറി അലവി കെ ടി, ജില്ലാ വൈ. പ്രസിഡണ്ട് ഷെരീഫ് പട്ടാമ്പി, ജില്ലാ കമ്മറ്റിയംഗം മജീദ് ഷൊർണൂർ, പട്ടാമ്പി നിയോജക മണ്ഡലം കമ്മിറ്റിയംഗം ഹംസ മാസ്റ്റർ എന്നിവർ പരിശീലന ക്ലാസ്സുകളെടുത്തു.
ജില്ലാ കമ്മറ്റിയംഗം ഹംസ ചളവറ, നിയോജക മണ്ഡലം വൈ. പ്രസിഡണ്ട് ഫൈസൽ ആലഞ്ചേരി , നിയോജക മണ്ഡലം ജോ. സെക്രട്ടറി സിദ്ദീഖ് ഷൊർണൂർ, നിയോജക മണ്ഡലം ട്രഷറർ സാഫിർ മോളൂർ, നിയോജക മണ്ഡലം കമ്മറ്റിയംഗം റഫീഖ് പാവുക്കോണം എന്നിവരും മണ്ഡലത്തിലെ വിവിധ മുൻസിപ്പൽ പഞ്ചായത്ത് ,ബ്രാഞ്ച് കമ്മറ്റി നേതൃത്വങ്ങളും പരിശീലന പരിപാടിയിൽ പങ്കെടുത്തു.
No Comment.