കൊച്ചി അന്താരാഷ്ട്ര വിമാനത്താവള ലിമിറ്റഡിൽ (സിയാൽ) തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ശബരിമല ഇൻഫർമേഷൻ സെന്റർ, തിരുവിതാംകൂർ ദേവസ്വം പ്രസിഡന്റ് അഡ്വ. പി. എസ്. പ്രശാന്ത് ഉദ്ഘാടനം ചെയ്തു. ആഭ്യന്തര ടെർമിനൽ ( ടി – 1) ആഗമന ഭാഗത്താണ് കൗണ്ടർ ആരംഭിച്ചിരിക്കുന്നത്. ശബരിമല തീർത്ഥാടകർക്കും ഭക്തർക്കും 24 മണിക്കൂർ സേവനം ലഭ്യമാകുന്ന രീതിയിലാണ് സെന്റർ പ്രവർത്തനം തുടങ്ങിയിരിക്കുന്നത്.
ഇൻഫർമേഷൻ സെന്റററിലുള്ള ഡിജിറ്റൽ കൗണ്ടർ വഴി അപ്പം, അരവണ പ്രസാദം ഡിജിറ്റലായി ബുക്ക് ചെയ്യാവുന്നതാണ്. സൗത്ത് ഇന്ത്യൻ ബാങ്കുമായി (എസ്. ഐ. ബി) സഹകരിച്ചാണ് ഈ സൗകര്യം ഒരുക്കിയിട്ടുള്ളത്. ഇവിടെ ബുക്ക് ചെയ്ത രസീതുമായി ശബരിമല മാളികപ്പുറം നടയ്ക്കടുത്തുള്ള എസ്.ഐ.ബി കൗണ്ടറിൽ ചെന്നാൽ പ്രസാദം ലഭ്യമാകും. അന്നദാനത്തിനും മറ്റുമുള്ള സംഭാവനകളും ക്യൂ.ആർ കോഡ് വഴിയും ഡിജിറ്റൽ കാർഡ് വഴിയും സിയാലിലെ ഡിജിറ്റൽ കൗണ്ടർ വഴി നടത്താവുന്നതാണ്. അതോടൊപ്പം വഴിപാടുകൾ നടത്താനുള്ള ‘ഇ-കാണിക്ക’ സൗകര്യവും സെന്റററിൽ ഒരുക്കിയിട്ടുണ്ട്.
കൊച്ചി വിമാനത്താവളത്തിൽ ശബരിമല തീർത്ഥാടകർക്കായി ഇടത്താവളം ഒരുക്കിയിട്ടുണ്ട്. തീർത്ഥാടകർക്ക്
No Comment.