പി.ടി.ഭാസ്കരപ്പണിക്കർ സ്മാരക ട്രസ്റ്റിൻ്റെയും അടക്കാപുത്തൂർ സെക്കണ്ടറി സ്കൂൾ കമ്മിറ്റിയുടെയും ആഭിമുഖ്യത്തിൽ പി.ടി.ബി അനുസ്മരണവും ജില്ലാബാലശാസ്ത്രപ്രതിഭാ സംഗമവുംനടത്തിഅടയ്ക്കാപുത്തൂർ ഇന്ത്യനൂർ ഗോപി സ്മാരക സഭാമന്ദിരത്തിൽ നടത്തിയ പ്രതിഭാ സംഗമത്തിൽ ജില്ലയിലെ വിവിധ വിദ്യാലയങ്ങളിൽ നിന്നുള്ള ബാല ശാസ്ത്ര പ്രതിഭകൾ പങ്കെടുത്തു.
- ശാസ്ത്ര പ്രവർത്തകനും ഗ്രന്ഥകാരനും
യൂറിക്ക പ്രത്രാധിപസമിതി ,പാഠപുസ്തക സമിതി എന്നിവയിലെ അംഗവുമായ കെ. മനോഹരൻ നടത്തിയ പി.ടി. ബി അനുസ്മരണത്തോടെ പ്രതിഭാ സംഗമത്തിൻ്റെ ഉദ്ഘാടനവും നിർവ്വഹിച്ചു.
എം. ദാമോദരൻ നമ്പൂതിരി അധ്യക്ഷത വഹിച്ചു.
ഗ്രീൻ എനർജി സ്റ്റുഡൻറ് മൂവ്മെൻ്റ് സ്റ്റേറ്റ് കോ-ഓർഡിനേറ്ററും എനർജി മാനേജ് മെൻ്റ് സെൻ്റർ സംസ്ഥാന അവാർഡ് ജേതാവുമായ കെ മധു കൃഷ്ണൻ നയിച്ച കാർബൺ ന്യൂട്രൽ ജീവിതം എന്ന വിഷയത്തിൽ ബോധവത്ക്കരണ ക്ലാസുമുണ്ടായിരുന്നു .
പ്രധാനാധ്യാപകൻ എം.ബി രാജീവ് കുമാർ, പി.ടി.എ പ്രസിഡണ്ട് കെ.ടി. ഉണ്ണികൃഷ്ണൻ,
പി. കാർത്യായനിക്കുട്ടി , എം. പ്രശാന്ത്,
മേജർ എൻ വാസുദേവൻ, വി ഗോപീകൃഷ്ണൻ,
എം. ദാസൻ ,
എ എസ് കൃഷ്ണൻ, ബി.ആർ. സി ട്രെയ്നർ പി.സി ശിവശങ്കരൻ എന്നിവർ സംസാരിച്ചു .
ജില്ലയിലെ ബാലശാസ്ത്ര പ്രതിഭകൾ തയ്യാറാക്കിയ അന്വേഷണ പുസ്തകങ്ങളുടെ പ്രദർശനം, വിലയിരുത്തൽ എന്നിവയും നടത്തി.
ജില്ലയിൽ മികവ് തെളിയിക്കുന്ന പ്രതിഭകൾക്ക് പി.വി.മാധവൻ സ്മാരക പുരസ്ക്കാരങ്ങളും മെഡലുകളും വിതരണം ചെയ്തു. ജില്ലാ കൺവീനർ
ഡോ. കെ അജിത് സ്വാഗതവും എം ആർ മൃദുല നന്ദിയും പറഞ്ഞു.
ഹൈസ്കൂൾ വിഭാഗത്തിൽ ചെർപ്പുളശേരി ജി വി എച്ച് എസ് എസിലെ അനന്യ ടി.കെ,
യു.പി വിഭാഗത്തിൽ
ശ്രീകൃഷ്ണപുരം സെൻട്രൽ സ്കൂളിലെ അനയ്കൃഷ്ണ കെ എന്നിവരുടെ ഉത്തര പുസ്കങ്ങൾ സംസ്ഥാന മേളയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
No Comment.