anugrahavision.com

കലോത്സവ വേദിയിൽ ഹരിത സന്ദേശം പകർന്ന് തണൽ പരിസ്ഥിതി കൂട്ടായ്മ…

തൃക്കടീരി പിടിഎം ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടക്കുന്ന ഒറ്റപ്പാലം ഉപജില്ലാ കലോത്സവ വേദിയിൽ ഹരിത സന്ദേശം പകർന്ന് തൂത തണൽ പരിസ്ഥിതി കൂട്ടായ്മ. കലാരംഗത്ത് മികവ് പുലർത്താം, ഭൂമിക്കായൊരു തൈ നടാം സന്ദേശ പ്രചാരണാർത്ഥം കലോത്സവ വിജയികൾക്ക് പരിസ്ഥിതി കൂട്ടായ്മ വൃക്ഷത്തൈ സമ്മാനമായി നൽകി.
നെല്ലി , പേര , ചാമ്പ ,
റംബുട്ടാൻ,പ്ലാവ്,
ആപ്പിൾ ചാമ്പ ,അരിനെല്ലി, ഇരുമ്പൻ പുളി തുടങ്ങിയ വ്യത്യസ്തങ്ങളായ ഫലവൃക്ഷത്തൈകളാണ് കുട്ടികൾക്ക് വിജയവൃക്ഷമായി നൽകിയത്. ട്രോഫി കമ്മിറ്റിയുമായി സഹകരിച്ചായിരുന്നു പരിപാടി.ഒറ്റപ്പാലം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ സി. ശാന്തകുമാരി ഉദ്ഘാടനം നിർവ്വഹിച്ചു. പ്രധാനാധ്യാപിക എം.വി. സുധ ,തണൽ പരിസ്ഥിതി കൂട്ടായ്മ കൺവീനർ എൻ. അച്യുതാനന്ദൻ ,ട്രോഫി കമ്മിറ്റി കൺവീനർ എം.പി. സജിത് ,ഡി.സജി രാജ് ,കിരൺ ദാസ് ,സി .എസ്. പ്രവീൺ ,കെ.എം. ശ്രീധരൻ കെ .കെ . രാജേഷ് എന്നിവർ സംസാരിച്ചു …

Spread the News
0 Comments

No Comment.