anugrahavision.com

കുരുവമ്പലം സ്കുളിനു മുന്നിൽ സ്കൂട്ടിയും ടിപ്പറും കൂട്ടിയിടിച്ച് അപകടം അധ്യാപിക മരണമടഞ്ഞു

പെരിന്തൽമണ്ണ. കുരുവമ്പലം സ്കൂളിന് മുമ്പിൽ ടിപ്പർ ലോറി ഇടിച്ച് സ്കൂട്ടിയിൽ സഞ്ചരിക്കുകയായിരുന്ന കൊളത്തൂർ നാഷണൽ സ്കൂളിലെ അറബിക്‌ ടീച്ചർ മണ്ണേങ്ങൽ ഇളയേടത്ത്‌ നഫീസ  (55) മരണമടഞ്ഞു. ചെമ്മലയാണു സ്വദേശം. സ്കൂളിൽ നിന്ന് വിരമിക്കാൻ മാസങ്ങൾ ബാക്കി നിൽക്കെയാണു നാടിനെ നടുക്കിയ അപകടമരണം.ഭർത്താവ്‌ മുഹമ്മദ്‌ ഹനീഫ. മക്കൾ : ഹഫീഫ്‌ ( പൂക്കോയ തങ്ങൾ എൽ പി സ്കൂൾ വല്ലപ്പുഴ അധ്യാപകൻ) അസ്‌ലം ( പട്ടിക്കാട്‌ എം ഇ എ എഞ്ചിനീയറിംഗ്‌ കോളേജ്‌ വിദ്യാർത്ഥി).

 

Spread the News

Leave a Comment