anugrahavision.com

ചെർപ്പുളശ്ശേരിയിൽ അതിഥി തൊഴിലാളികൾക്ക് ബോധവൽക്കരണം നടത്തി എക്സൈസ്

ചെർപ്പുളശ്ശേരി.  വിമുക്തി പരിപാടിയുടെ ഭാഗമായി സ്വാലിഹ് ക്വാട്ടേഴ്‌സ് ചെർപ്പുളശ്ശേരിയിലെ അതിഥി തൊഴിലാളികൾക്കായി ‘അവബോധ’ എന്ന പേരിൽ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.ടി പരിപാടിയിൽ അസി. എക്സൈസ് ഇൻസ്പെക്ടർ (Gr.) ശിവശങ്കരൻ സി പി സ്വാഗതം പറഞ്ഞു. പാലക്കാട് അസിസ്റ്റന്റ് ലേബർ ഓഫീസർ സിജുല കെ എം പരിപാടി ഉദ്ഘാടനം ചെയ്തു. . വിമുക്തി കോഡിനേറ്റർ ജാക്സൺ സണ്ണി ലഹരി വിരുദ്ധ സന്ദേശവും മാർഗ്ഗനിർദ്ദേശങ്ങളും നൽകുകയും പരിഭാഷകനായി ക്വാർട്ടേഴ്സ് മാനേജർ ഹരീസ് പി സംസാരിക്കുകയും ചെയ്തു. ടി പരിപാടിയിൽ നൂറിലധികം അതിഥി തൊഴിലാളികൾ പങ്കെടുത്തു.

Spread the News

Leave a Comment