anugrahavision.com

പി ടി.ബി അനുസ്മരണവും ജില്ലാബാലശാസ്ത്രപ്രതിഭാ സംഗമവും നവംബർ 16 ന്

പി.ടി.ഭാസ്കരപ്പണിക്കർ സ്മാരക ട്രസ്റ്റിൻ്റെയും അടക്കാപുത്തൂർ സെക്കണ്ടറി സ്കൂൾ കമ്മിറ്റിയുടെയും ആഭിമുഖ്യത്തിൽ പി.ടി.ബി അനുസ്മരണവും ജില്ലാബാലശാസ്ത്രപ്രതിഭാ സംഗമവും

നവംബർ 16 നു ശനിയാഴ്ച്ച രാവിലെ 10 മുതൽ നടത്തും.
അടയ്ക്കാപുത്തൂർ ഇന്ത്യനൂർ ഗോപി  സ്മാരക സഭാമന്ദിരത്തിൽ നത്തുന്ന പ്രതിഭാ സംഗമത്തിൽ ജില്ലയിലെ വിവിധ വിദ്യാലയങ്ങളിൽ നിന്നുള്ള ബാല ശാസ്ത്ര പ്രതിഭകൾ പങ്കെടുക്കുന്നതാണ്.
ശാസ്ത്ര പ്രവർത്തകനും ഗ്രന്ഥകാരനും
യൂറിക്ക പ്രത്രാധിപസമിതി ,പാഠപുസ്തക സമിതി എന്നിവയിലെ അംഗവുമായ കെ. മനോഹരൻ  അനുസ്മരണ പ്രഭാഷണം നടത്തും.
ഗ്രീൻ എനർജി സ്റ്റുഡൻറ് മൂവ്മെൻ്റ് സ്റ്റേറ്റ് കോ-ഓർഡിനേറ്ററും എനർജി മാനേജ് മെൻ്റ് സെൻ്റർ സംസ്ഥാന അവാർഡ് ജേതാവുമായ കെ മധു കൃഷ്ണൻ നയിക്കുന്ന കാർബൺ ന്യൂട്രൽ ജീവിതം എന്ന വിഷയത്തിൽ ബോധവത്ക്കരണ ക്ലാസുമുണ്ടാകും.
ജില്ലയിലെ ബാലശാസ്ത്ര പ്രതിഭകൾ തയ്യാറാക്കിയ അന്വേഷണ പുസ്തകങ്ങളുടെ പ്രദർശനം, വിലയിരുത്തൽ എന്നിവയും നടത്തുന്നതാണ്.
ജില്ലയിൽ മികവ് തെളിയിക്കുന്ന പ്രതിഭകൾക്ക് പി.വി.മാധവൻ  സ്മാരക പുരസ്ക്കാരങ്ങളും മെഡലുകളും വിതരണം ചെയ്യുന്നതായിരിക്കും.
വിദ്യാഭ്യാസ സാമൂഹ്യ സാംസ്കാരിക പരിസ്ഥിതി രംഗത്തെ പ്രമുഖർ സംഗമത്തിൽ പങ്കെടുക്കുന്നതായിരിക്കുമെന്ന് ഭാരവാഹികളായ എം. ദാമോദരൻ നമ്പൂതിരി , ടി.ജി നിരഞ്ജൻ, ഡോ. കെ അജിത്,
വി. ഗോപീകൃഷ്ണൻ എന്നിവർ അറിയിച്ചു.

Spread the News
0 Comments

No Comment.