അഞ്ചാം ക്ലാസിലെ ജനങ്ങൾ ജനങ്ങളാൽ എന്ന സാമൂഹ്യശാസ്ത്ര പാഠഭാഗവുമായി ബന്ധപ്പെട്ട കുട്ടികൾക്ക് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, ഗ്രാമസഭ, ജനാധിപത്യ മൂല്യങ്ങൾ എന്നീ വിഷയങ്ങളിൽ നേരനുഭവം നൽകുക എന്ന ലക്ഷ്യത്തോടെ ചെറുമുണ്ടശ്ശേരി യു .പി സ്കൂളിലെ സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ജനാധിപത്യം എന്ന വിഷയത്തിൽ തുറന്ന സംവാദം സംഘടിപ്പിച്ചു. വിദ്യാലയം സ്ഥിതി ചെയ്യുന്ന ചെറുമുണ്ടശ്ശേരി പ്രദേശത്തെ വാർഡ് മെമ്പറും, അമ്പലപ്പാറ പഞ്ചായത്ത് ക്ഷേമകാര്യം സ്റ്റാൻറ്റിംങ് കമ്മിറ്റി ചെയർമാനുമായ
പി. മുഹമ്മദ് കാസിം കുട്ടികളുമായി സംവദിച്ചു. കുട്ടികൾ ചുറ്റുപാടുമുള്ള ചില സാമൂഹിക പ്രശ്നങ്ങൾ അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെടുത്തുകയുണ്ടായി. വിഷയത്തിൽ ആവശ്യമായ നടപടികൾ സ്വീകരിക്കാമെന്ന് അദ്ദേഹം കുട്ടികൾക്ക് ഉറപ്പ് നൽകി. പ്രധാനാധ്യാപിക
കെ. മഞ്ജു, എൻ അച്യുതാനന്ദൻ,
സി.പി. ജലജ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
No Comment.