ഭിന്നശേഷിക്കാരായ അന്തേവാസികളുടെ ആശ്രയ കേന്ദ്രമായ ലക്കിടി പോളി ഗാർഡനിൽ പ്ലാവിൻ തോട്ടം ഒരുക്കി അധ്യാപകൻ . ചെറുമുണ്ടശ്ശേരി യു.പി സ്കൂളിലെ അധ്യാപകനും വനമിത്ര അവാർഡ് ജേതാവുമായ എൻ അച്യുതാനന്ദനാണ് ലക്കിടി പോളി ഗാർഡനിൽ പ്ലാവിൻതോട്ടം ഒരുക്കിയത്. ഭിന്നശേഷിക്കാരായ അന്തേവാസികൾക്ക് ആവശ്യമായ ചക്ക വിഭവങ്ങൾ ഇവിടെ തന്നെ ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെയാണ് ദീപാവലി ദിനത്തിൽ ഇത്തരം ഒരു പ്രവർത്തനം ഏറ്റെടുത്തത് . അത്യുൽപാദനശേഷിയുള്ള, വർഷം മുഴുവൻ കായ് ഫലം നൽകുന്ന വിയറ്റ്നാം സൂപ്പർ ഏർലി ഇനത്തിൽപ്പെട്ട 30 പ്ലാവിൻ തൈകളാണ് ആദ്യ ഘട്ടത്തിൽ നട്ടുപിടിപ്പിച്ചത്.പോളിഗാർഡൻ എക്സിക്യൂട്ടീവ് ഡയറക്ടർ സിജു വിതയത്തിൽ പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു .പോളി ഗാർഡനിലെ പ്രവർത്തകർ ,പരിസ്ഥിതി പ്രവർത്തകരായ സുജിത് നടുവട്ടം ,എൻ.ബദരിനാഥ് എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി …
No Comment.