anugrahavision.com

നീലേശ്വരം വീരർകാവ് ക്ഷേത്രത്തിൽ ഉത്സവത്തിനിടെ വെടിക്കെട്ട്പുരയ്ക്ക് തീപിടിച്ചു 

അഞ്ഞൂറ്റമ്പലം വീരർക്കാവിലെ കളിയാട്ടത്തിനിടെ വെടിക്കെട്ടപകടത്തിൽ നൂറിലേറെ പേർക്കു പരുക്ക്. വെടിക്കെട്ടുപുരയ്ക്കു തീപിടിച്ചെന്നാണു സൂചന. പരുക്കേറ്റവരെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി, നീലേശ്വരം താലൂക്ക് ആശുപത്രി, ജില്ലയിലെയും മംഗളൂരുവിലെയും സ്വകാര്യ ആശുപത്രികൾ, പരിയാരം മെഡിക്കൽ കോളജ് എന്നിവിടങ്ങളിൽ എത്തിച്ചു.

കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി 16 പേർ ചികിത്സയിലുണ്ട് മാവുങ്കൽ സഞ്ജീവനി ആശുപത്രി പത്ത്, പരിയാരം മെഡിക്കൽ കോളേജ് അഞ്ചുപേർ കാഞ്ഞങ്ങാട് ഐഷാൽ ആശുപത്രി 17 പേർ കാഞ്ഞങ്ങാട് അരിമല ആശുപത്രി3, മിംസ് ആശുപത്രി കണ്ണൂർ 18
മിംസ് ആശുപത്രി കോഴിക്കോട് 2
കാഞ്ഞങ്ങാട് ദീപ ആശുപത്രി ഒന്ന് ചെറുവത്തൂർ കെ ഏ എച്ച് ആശുപത്രി 2 കാഞ്ഞങ്ങാട് മൻസൂർ ആശുപത്രി 5 മംഗലാപുരം എ ജെ മെഡിക്കൽ കോളേജ് 18 പേർ ഉൾപ്പെടെആ കെ 97 വരെയാണ് വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചത്.

വെടിക്കെട്ടപകടം  ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ്‌, സിക്രട്ടറി എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.

Spread the News
0 Comments

No Comment.