തിരുവനന്തപുരം : ശ്രീ സത്യസായി ദിവ്യാൻഗൻ പദ്ധതിയിൽ ഭിന്നശേഷിക്കാർക്ക് മികച്ച നിലവാരത്തിലുള്ള കൃത്രിമ കൈകളും കാലുകളും പൂർണമായും സൗജന്യമായി വിതരണം ചെയ്യുന്നു. കേരളത്തിലെ ഭിന്നശേഷിക്കാർക്ക് ഈ പദ്ധതിയിൽ അംഗമാകാൻ ഇപ്പോൾ അപേക്ഷിക്കാം.
Sri Sathya Sai Divyangan Seva എന്ന മൊബൈൽ ആപ്പ് വഴിയാണ് ഭിന്നശേഷിക്കാർ രജിസ്റ്റർ ചെയ്യേണ്ടത്. രജിസ്ട്രേഷനു ശേഷമുള്ള വൈദ്യപരിശോധന പൂർത്തിയായാൽ അഞ്ച് മുതൽ ഏഴ് മാസത്തിനകം കൃത്രിമ കൈകാലുകൾ ലഭ്യമാക്കും.
അർഹതയുള്ളവർ ഹെൽപ്പ്ലൈൻ നമ്പറിൽ ബന്ധപ്പെടുക: ഹരികൃഷ്ണൻ കെ: 9447027636
ഡോ: ഉണ്ണികൃഷ്ണൻ എസ് എം 9074070792
No Comment.