കാറിൽമണ്ണ. കഥകളി ആചാര്യൻ കാറൽമണ്ണ നരിപ്പറ്റ നാരായണൻ നമ്പൂതിരി 77 നിര്യാതനായി. ദീർഘനാളായി അസുഖബാധിതനായി കിടപ്പിലായിരുന്ന. ഇന്നു കാലത്താണ്അന്ത്യം സംഭവിച്ചത്.പേരൂർ സദനം കഥകളി അക്കാദമിയിൽ നിന്നും കഥകളിയിൽ പഠനം പൂർത്തിയാക്കുകയും അവിടത്തന്നെ അധ്യാപകനായി തുടരുകയും ചെയ്തു .കഥകളി അരങ്ങുകളിൽ സജീവ സാന്നിധ്യമായിരുന്ന നാരായണൻ നമ്പൂതിരി പച്ച കത്തി വേഷങ്ങളിൽ നിറഞ്ഞുനിന്നു
നിരവധി ശിഷ്യ സമ്പത്തുള്ള നാരായണൻ നമ്പൂതിരി നിരവധി തവണ വിദേശ രാജ്യങ്ങളിൽ അടക്കം കഥകളി അവതരിപ്പിച്ചിട്ടുണ്ട്
ഏഷ്യാനെറ്റിലെ മുൻഷി പരമ്പരയിൽ മുൻഷിയായി വേഷമിടുന്നത് നരിപ്പറ്റ നാരായണൻ നമ്പൂതിരിയാണ്. സംസ്കാരം വൈകിട്ട് വളപ്പിൽ നടക്കും
ഭാര്യ ആര്യ അന്തർജനം (മുൻ അധ്യാപിക )മക്കൾ രജിത, ഗിരിജ ( രണ്ടു പേരും കാറ lൽമണ്ണ യു പി സ്കൂൾ അധ്യാപികമാർ )
No Comment.