ലക്കിടി : ഒറ്റപ്ജല്ല സ്കൂൾ ശാസ്ത്രോൽസവത്തിന് തിരിതെളിഞ്ഞു. നാലു നാളുകളിലായി ലക്കിടി ശ്രീശങ്കരാ ഓറിയൻ്റൽ ഹയർസെക്കൻ്ററി സ്കൂളിൽ നടക്കുന്ന മേളയുടെ ഉദ്ഘാടനം ഇന്നലെ രാവിലെ ലക്കിടി – പേരൂർ പഞ്ചായത്ത് പ്രസിഡൻ്റ് കെ. സുരേഷ് നിർവ്വഹിച്ചു. വൈസ് പ്രസിഡൻ്റ് നസ്രിൻ അധ്യക്ഷയായി. ജനപ്രതിനിധികളായ വിജയകുമാർ, കെ.ഹരി, നാസർ, വാർഡ് അംഗം ബാലൻ, ഷിബു, അനിൽകുമാർ, സ്കൂൾ മാനേജർ പ്രതിനിധി പി.എം ദാമോദരൻ, പി.ടി എ പ്രസിഡൻ്റ് ടി വി തോമസ്, എ.ഇ.ഒ ഇൻ ചാർജ്ജ് ലത. വി, ഒറ്റപ്പാലം ബി.പി.സി പ്രഭാകരൻ മാസ്റ്റർ, ഹൈസ്കൂൾ എച്ച്.എം ഫോറം പ്രതിനിധി വി അനിത, എച്ച് എം ഫോറം പ്രൈമറി വിഭാഗം കൺവീനർ എം.എ ബബിത, ഹയർ സെൻ്ററി വിഭാഗം പ്രിൻസിപ്പൾ ഫോറം സബ്ജില്ല കൺവീനർ മുഹമ്മദ് അഷറഫ് വി, മറ്റു സംഘാനാ പ്രതിനിധികൾ, പ്രിൻസിപ്പൾ ടിഎ പ്രവിത , പ്രധാന അധ്യാപിക എൻ . ഇന്ദുകല എന്നിവർ സംസാരിച്ചു. ആദ്യ ദിനത്തിൽ ഗണിത ശാസ്ത്ര ഐടി മേളയാണ് നടന്നത്. ഇന്ന് ശാസ്ത്രമേള, നാളെ സമൂഹ്യ ശാസ്ത്ര പ്രവൃത്തി പരിചയ മേള , 19-ന് പ്രവൃത്തി പരിചയമേള എന്നിവ നടക്കും. ഉപജില്ലയിലെ 84 വിദ്യാലയങ്ങളിൽ നിന്നായി എൽ.പി, യു.പി, എച്ച്.എസ്, എച്ച്. എസ്. എസ്, വി.എച്ച്.എസ്.ഇ വിഭാഗങ്ങളിലായി മൂവ്വായിരത്തിലേറെ വിദ്യാർത്ഥികൾ ആണ് മേളയിൽ പ്രദർശനങ്ങൾ ഒരുക്കുന്നത്. സ്ക്കൂളിനു പുറമെ കുഞ്ചൻ സ്മാരക വായനശാല ഓഡിറ്റോറിയ ഹാളുകളും വേദിയാണ്. പഞ്ചായത്ത് ഓഡിറ്റോയത്തിലാണ് പങ്കെടുക്കാനെത്തുന്നവർക്കുള്ള ഭക്ഷണം ഒരുക്കുന്നത്. 19 ന് മേളയുടെ സമാപന സമ്മേളനം വൈകീട്ട് 4 ന് എം.എൽ .എ കെ. പ്രേംകുമാർ ഉദ്ഘാടനം ചെയ്യും. പടം: ഒറ്റപ്പാലം ഉപജില്ല സ്കൂൾ ശാസ്ത്രോൽസവത്തിൻ്റെ ഉദ്ഘാടനം ലക്കിടി പേരൂർ പഞ്ചായത്ത് പ്രസിഡൻറ് നിർവ്വഹിക്കുന്നു.
No Comment.