anugrahavision.com

അൻപതാം ഓർമ്മ ദിനത്തിൽ ചെമ്പൈ വൈദ്യനാഥ ഭാഗവതർക്ക് വൃക്ഷാഞ്‌ജലിയർപ്പിച്ച് അടക്കാപുത്തൂർ സംസ്കൃതി*

പാലക്കാട്‌ :കർണാടക സംഗീതത്തിലെ സുവർണ്ണ കാലഘട്ടത്ത് തലയെടുപ്പുള്ള സംഗീതാചാര്യനായിരുന്ന ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ അൻപതാം ഓർമ്മ ദിനത്തിൽ പാലക്കാട് ചെമ്പൈ സ്മാരക ഗവണ്മെന്റ് മ്യുസിക് കോളേജിൽ പരിസ്ഥിതി സംഘടനയായ അടക്കാപുത്തൂർ സംസ്കൃതിയുടെയും കോളേജിണ്ടേയും നേതൃത്വത്തിൽ അൻപത് സംഗീത വിദ്യാർത്ഥികൾക്ക് അൻപത് വൃക്ഷ തയ്കൾ സമ്മാനിച്ചു കോളേജ് അങ്കണത്തിൽ വച്ച് നടന്ന ചടങ്ങ് കോളേജ് പ്രിൻസിപ്പൽ പ്രൊഫ :ആർ. മനോജ്‌കുമാർ ഉദ്ഘാടനം ചെയ്തു സംസ്കൃതിയുടെ പ്രവർത്തനങ്ങൾ വളരെ മാതൃകാപരവും, അനുകരണീയമാണന്നും ചെമ്പൈയെ
പോലുള്ള മഹാന്മാരുടെ ഓർമ്മകൾ ഈ വൃക്ഷങ്ങളിലൂടെ പടർന്നു പന്തലിക്കട്ടെയെന്നും ഇത്തരം പ്രവർത്തനങ്ങൾ സംഗീത വിദ്യാർഥികൾ ഏറ്റടുക്കണമെന്നും അദ്ദേഹം ചടങ്ങിൽ ഓർമ്മപെടുത്തി വൃക്ഷാഞ്‌ജലിയോടൊപ്പം തന്നെസംഗീത വിദ്യാർഥികൾ ചെമ്പയുടെ ഇഷ്ടകീർത്തനമായ രക്ഷാമാം ചരണാഗതം ആലപിച്ച് ഗാനാജ്ഞലിയർപ്പിച്ചത് ഏറെ ശ്രദ്ധയമായി ചടങ്ങിൽ കോളേജ് അദ്ധ്യാപകർ, വിദ്യാർത്ഥികൾ, സംസ്കൃതി യുടെ പ്രതിനിധികളായ എ. എൻ. ഗോപകുമാർ, കെ. ടി. ജയദേവൻ, നിഖിൽ ദേവരാജ്, സനിൽ കളരിക്കൽ, സന്തോഷ്‌ കുറുവട്ടൂർ, രാജേഷ് അടക്കാപുത്തൂർ തുടങ്ങിയവർ പങ്കടുത്തു

Spread the News
0 Comments

No Comment.