ചെർപ്പുളശ്ശേരി:എയ്ഡഡ് സ്കൂളിലെ ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പള ബില്ലുകൾ AEO ഓഫീസിൽ നിന്നും കൗണ്ടർ സൈൻ ചെയ്യണമെന്നുള്ള ധനവകുപ്പിന്റെ ഉത്തരവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷൻ [KPPHA] ചെർപ്പുളശ്ശേരി സബ്ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ
ചെർപ്പുളശ്ശേരി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിനു മുന്നിൽ ധർണ സമരം സംഘടിപ്പിച്ചു . KPPHA ജില്ല വനിതഫോറം കൺവീനർ എം.ബി. ജോതി ധർണ ഉദ്ഘാടനം ചെയ്തു.സബ് ജില്ല സെക്രട്ടറി പി. നിഷ സ്വാഗതം പറഞ്ഞു.സബ്ജില്ല പ്രസിഡണ്ട് കെ.രാജശ്രീ അധ്യക്ഷത വഹിച്ച ധർണക്ക് KPPHA സബ്ജില്ല ജോ.സെക്രട്ടറി സി.രതീദേവി , വൈസ് പ്രസിഡണ്ട് ബി. സൗമ്യ ,ട്രഷറർ സി. ചിത്ര , സബ്ജില്ല വനിത ഫോറം വൈസ് ചെയർ പേഴ്സൺ കെ. ഫസ്‌ലമോൾ,
പി.ടി. ഗിരിധരൻ തുടങ്ങിയവർ നേതൃത്വം നൽകി.
No Comment.