anugrahavision.com

നാളെ വിജയദശമി, നവരാത്രി സംഗീതോത്സവങ്ങൾ അവസാനിക്കുന്നു

ചെർപ്പുളശ്ശേരി. നവരാത്രികൾ നീണ്ട സംഗീത രാവുകൾക്ക് പരിസമാപ്തി. കുരുന്നുകളെ എഴുത്തിനിരുത്തുന്ന വിജയദശമി ഞായറാഴ്ചയാണ്. പുത്തനാൽക്കല് ഭഗവതി ക്ഷേത്രം, പരിയാനമ്പറ്റ ഭഗവതി ക്ഷേത്രം, തൂത ക്ഷേത്രം, വെള്ളിനേഴി ചെങ്ങിനിക്കോട്ട് കാവ് തുടങ്ങിയ ക്ഷേത്രങ്ങളിൽ എല്ലാം സംഗീതോത്സവങ്ങളും, നൃത്തോത്സവങ്ങളും നവരാത്രിക്കാലത്തു അരങ്ങേറി. പ്രശസ്തരുടെ വരവുകൊണ്ട് തൂത ഭഗവതി ക്ഷേത്രത്തിലെ സംഗീതോത്സവം മറ്റു ക്ഷേത്രങ്ങളിൽ നിന്ന് വേറിട്ട് നിന്നു. പുത്തനാല്‍ കൽ ഭഗവതി ക്ഷേത്രത്തിൽ കർണാടക സംഗീതജ്ഞരുടെ യുവനിര കച്ചേരികൾ അവതരിപ്പിച്ചു. നാളെ നടക്കുന്ന പഞ്ചരത്ന കീർത്തനങ്ങളുടെ ആലാപനത്തോടെ സംഗീതോത്സവത്തിന് തിരിതാഴും.
.

Spread the News
0 Comments

No Comment.