ചെർപ്പുളശ്ശേരി.ശബ്ദസൗഖ്യവും ജ്ഞാനവും ഒത്തിണങ്ങിയ വഴിയിലൂടെയാണ് ഇന്ന് പുത്തനാൽക്കൽ മണ്ഡപത്തിൽ പ്രധാന കച്ചേരി അവതരിപ്പിച്ച വിവേക് സദാശിവത്തിന്റേത്. വനജാക്ഷി എന്ന കല്യാണി വർണ്ണത്തിലാണ് തുടക്കം. ആഭോഗി രാഗത്തിലുള്ള ഗണപതി സ്തുതിക്കു ശേഷം ദീക്ഷിതരുടെ ദേവീസ്തുതി ആനന്ദഭൈരവിയുടെ ആലാപനഭംഗി വിശദമാക്കി. മായാമാളവഗൗളരാഗത്തിൽ പ്രസിദ്ധമായ ദേവ ദേവ കലയാമി എന്ന കീർത്തനമാണ് പിന്നീട് ആലപിച്ചത്. രണ്ടു മണിക്കൂറോളം നീണ്ട കച്ചേരി ആസ്വാദകരിൽ നാവ്യാനുഭൂതിയുണർത്തി.
ആർ. സ്വാമിനാഥൻ വയലിനിലും,ചേർത്തല ജി കൃഷ്ണകുമാർ മൃദംഗത്തിലും,മാഞ്ഞൂർ ഉണ്ണികൃഷ്ണൻ ഘടത്തിലും പക്കമേളം ഒരുക്കി
No Comment.