*മൂവാറ്റുപുഴ, 09-10-2024 :-* ആസ്റ്റർ മെഡ്‌സിറ്റിയിലെ ക്ലിനിക്കൽ റിസർച്ച് ഡിപ്പാർട്ട്‌മെൻ്റ് ആശാ (അക്രഡിറ്റഡ് സോഷ്യൽ ഹെൽത്ത് ആക്ടിവിസ്റ്റ്) പ്രവർത്തകർക്കായി ആരോഗ്യകരമായ ജീവിതശൈലി എപ്രകാരം പ്രമേഹ സാധ്യത കുറക്കുന്നു എന്ന വിഷയത്തിൽ സമഗ്ര പരിശീലന പരിപാടി സംഘടിപ്പിച്ചു. ഗര്‍ഭകാല പ്രമേഹം (ജസ്റ്റേഷണല്‍ ഡയബറ്റിക് മെലിറ്റസ് – ജി.ഡി.എം) ബാധിച്ച വനിതകളില്‍ പ്രസവ ശേഷമുള്ള പ്രമേഹ സാധ്യതകള്‍ കുറക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന ഗവേഷണ പദ്ധതിയാണ് ” മധുര പ്രതിരോധം.” ഇതിൽ ആശാ പ്രവർത്തകരെക്കൂടി ഉൾപെടുത്തുക എന്ന ഉദ്ദേശത്തോടുകൂടിയാണ് മൂവാറ്റുപുഴ ലയൺസ് ക്ലബ്ബിൽ ഇവർക്കുള്ള പരിശീലന പരിപാടി സംഘടിപ്പിച്ചത്.
(ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) ആസ്റ്റർ മെഡ്സിറ്റിക്ക് റിസർച്ച് ഗ്രാന്റ് നൽകി ആസ്റ്റർ മെഡ്സിറ്റി റിസർച്ച് അഡ്മിനിസ്ട്രേറ്റർ ഡോ.ഉമാ വി ശങ്കറിന്റെ നേതൃത്വത്തിലാണ് ‘മധുര പ്രതിരോധം’ പദ്ധതി നടപ്പാക്കുന്നത്. പോഷകസമൃദ്ധമായ ഭക്ഷണം, സമ്മര്‍ദ്ദ നിയന്ത്രണം തുടങ്ങിയ ജീവിതശൈലിയിലെ മാറ്റത്തിലൂടെ കുടുംബാംഗങ്ങളുടെ പിന്തുണയോടെ അമ്മമാരിലെ ഗര്‍ഭകാല പ്രമേഹത്തെ പ്രതിരോധിക്കുകയാണ് പദ്ധതി ലക്ഷ്യമിടുന്നത്.
നാല് വർഷത്തിനുള്ളിൽ ഒരു കോടി 31 ലക്ഷം രൂപ ചെലവഴിച്ചാണ് ഐസിഎംആർ ഈ പദ്ധതിക്ക് ധനസഹായം നൽകുന്നത്. എറണാകുളം ജില്ലയിലെ ഗ്രാമീണ മേഖലയിലെ 2,000 ഗർഭിണികളെ ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കുന്നത്.
മൂവാറ്റുപുഴയിൽ സംഘടിപ്പിച്ച പരിപാടിയിൽ പ്രാദേശിക നഗരസഭ കൗൺസിലർ മിസ് ജോയ്സി മെറി ആൻ്റണി ഉദ്ഘാടനം ചെയ്തു. ആസ്റ്റർ മെഡ്‌സിറ്റിയിലെ പ്രോജക്ട് സയൻ്റിസ്റ്റ് ഡോ.മായ ചാക്കോ , ആസ്റ്റർ മെഡ്‌സിറ്റി ഓപ്പറേഷൻസ് ഹെഡ് ധന്യ ശ്യാമളൻ, പ്രൊജക്റ്റ് ഹെഡ് ഡോ.ഉമാ വി ശങ്കർ, എൻഎച്ച്എം ജില്ലാ കോ-ഓർഡിനേറ്റർ സജിന എൻ.നാരായണൻ, സീനിയർ പ്രോജക്ട് അസിസ്റ്റൻ്റ് അനശ്വര ടി, ഖൈറുന്നസ്സ, സീനിയർ ക്ലിനിക്കൽ ഡയറ്റീഷ്യൻ ടീന ജോൺ, ജൂനിയർ ഫിസിയോതെറാപ്പിസ്റ് ലക്ഷ്മി, സീനിയർ പ്രോജക്ട് അസിസ്റ്റൻ്റ് ബ്രിജിത്ത് ജാക്കുലിൻ എന്നിവർ പങ്കെടുത്തു.
No Comment.