ചെർപ്പുളശ്ശേരി. പുത്തനാക്കൽ ഭഗവതി ക്ഷേത്രത്തിൽ നടന്നുവരുന്ന നവരാത്രി സംഗീതോത്സവത്തിൽ ഭാവപ്രധാനമായ ശുദ്ധ സംഗീതത്തിന്റെ സുഖം പകരുന്ന കച്ചേരി ആണ് ഇന്ന് അമൃത് നാരായണൻ അവതരിപ്പിച്ചത്.
നീയല്ലതിനിനി നീയാരെ കാപ്പാൻ എന്ന കാനഡ രാഗത്തിലുള്ള കൃതിയിൽ തുടക്കം പരമ്പരാഗത രീതിയിലുള്ള മീനാക്ഷിമേ മുദം ദേഹി എന്നാൽ വീഴ്ചകൾ കൃതിയുടെ ആലാപനം വ്യത്യസ്തമായിരുന്നു. പ്രേക്ഷകരുമായി സംവദിച്ചും, വിശദീകരിച്ചും ആസ്വാദനത്തിന്റെ വേറിട്ട ശൈലിയിൽ അദ്ദേഹത്തിന് എത്തിക്കാൻ ആയി. പാഹിമാം രാജരാജേശ്വരി എന്നാൽ ജന രഞ്ജിനി രാഗ കീർത്തനം അതിന് ഉത്തമ നിദാനമായി
മാഞ്ഞൂർ രഞ്ജിത്ത് വയലിനിലും, പാലക്കാട് മഹേഷ് കുമാർ മൃഗംഗത്തിലും, ദീപു ഏലംകുളം ഘടത്തിലും പക്കമേളം തീർത്തു
No Comment.