വടക്കഞ്ചേരി : നവരാത്രി മഹോൽസവത്തിൻ്റെ ഭാഗമായി കിഴക്കഞ്ചേരി നെടുമ്പറപ്പത്ത് ഭഗവതി ക്ഷേത്രത്തിൽ അരങ്ങേറിയ തുള്ളൽ ത്രയം വേറിട്ട ആസ്വാദനമൊരുക്കി. കുഞ്ചൻ നമ്പ്യാരുടെ രാമാനുചരിതം തുള്ളൽ കൃതിയെ ആസ്പദമാക്കി ഓട്ടൻ, ശീതങ്കൻ, പറയൻ തുള്ളലുകൾ വേദിയിൽ നിറഞ്ഞുനിന്ന വേറിട്ട അരങ്ങ് കുഞ്ചൻ തുള്ളൽ കലാകേന്ദ്രത്തിലെ കലാശ്രീ കുഞ്ചൻ സ്മാരകം രാജേഷും സംഘവുമാണ് അവതരിപ്പിച്ചത്. അദ്ദേഹത്തോടൊപ്പം ശിഷ്യരായ വർണ്ണ പ്രശാന്ത് തിരുവില്വാമല, സ്വാദിഷ, റോഷൻ, എന്നിവർ വേഷത്തിലും, വായ്പാട്ടിൽ : പ്രിയരാജേഷും, മൃദംഗത്തിൽ ആർ. എൽ. വി പ്രശാന്തും, ഇടക്കയിൽ മനോജും അകമ്പടി ഒരുക്കി. വേണു പി.നായർ ചമയവും, പ്രശാന്ത് കോരപ്പത്ത് കോഡിനേഷനും നടത്തി.
No Comment.