anugrahavision.com

ചെർപ്പുളശ്ശേരി അർബൻ ബാങ്കിനെതിരെ വീണ്ടും ഗുരുതര ആരോപണങ്ങളുമായി സന്ദീപ് വാര്യർ

ചെർപ്പുളശ്ശേരി. ചെർപ്പുളശ്ശേരി അർബൻ ബാങ്കിൽ കോടികളുടെ തട്ടിപ്പ് നടന്നതായി ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യർ പറഞ്ഞു. ചെർപ്പുളശ്ശേരിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സന്ദീപ് വാര്യർ. 10 ലക്ഷം രൂപ വായ്പയെടുത്ത ഒരു കക്ഷി ബാങ്കിന്റെ മാനസിക പീഡനം മൂലം അസുഖബാധിതനായി ഇരിക്കുകയാണെന്നും, ഹംസ, സുനീറ എന്നിവർ ബിജെപി നേതാക്കൾക്കൊപ്പം വാർത്ത സമ്മേളനത്തിൽ പങ്കെടുത്ത കാര്യങ്ങൾ വിശദീകരിച്ചു.. ഇവർ എടുത്ത വായ്പ തുക 10 പത്തുലക്ഷം മാത്രമായിരിക്കേ 73 ലക്ഷം രൂപ തിരിച്ചടച്ചാൽ മാത്രമേ ഇനി ആധാരം തിരികെ നൽകു എന്നാണ് ബാങ്ക്ക്കാർ പറഞ്ഞിരിക്കുന്നത്. എന്നാൽ തങ്ങൾ പണയം വെച്ച് രണ്ട് ആധാരങ്ങളിൽ ഒന്ന് തിരികെ നൽകുകയും ആ ആധാര പ്രകാരമുള്ള വസ്തു വിൽപ്പന നടത്തിയ ശേഷം ബാങ്കിന്റെ വായ്പ തുകയിലേക്ക് ഒരു സംഖ്യ അടച്ചു തീർക്കുകയും ചെയ്തിട്ടുണ്ട്.
പിന്നീട് ഓരോ തവണ പുതുക്കിയപ്പോഴും തങ്ങളെ അറിയിച്ചില്ലെന്ന് മാത്രമല്ല സുനീറയുടെ പേരിൽ ഒരു വ്യക്തിഗത വായ്പ തരപ്പെടുത്തുകയും ആ തുക നേരത്തെയുള്ള വായ്പയിലേക്ക് അടക്കുകയും ചെയ്തു. ഹംസയും സുനീറയും മുഖ്യമന്ത്രിക്ക് അടക്കം പരാതിസമർപ്പിച്ചിട്ടുണ്ട്. ഇതിനുപുറമേ ബാങ്കിന്റെ ഭാഗത്തുനിന്നു തങ്ങളെ നിരന്തരമായി പീഡിപ്പിക്കുകയാണ് എന്നും ദമ്പതികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
വല്ലപ്പുഴയിലെ മറ്റൊരു വ്യക്തി ഒരു ലോണിനും അപേക്ഷിക്കാത്ത തന്നെ ഒരു ലക്ഷം രൂപ അനുവദിക്കുകയും ഇതിൽ 95,000 രൂപ മറ്റൊരു വ്യക്തിക്ക് നൽകണമെന്ന് പറഞ്ഞ് അതു തിരിച്ചു കൊടുക്കുകയും ചെയ്തതാണ്. ഇക്കാരണങ്ങൾ കാണിച് പോലീസിൽ പരാതിപ്പെട്ടെങ്കിലും തന്നെ ഭീഷണിപ്പെടുത്തുന്ന നിലപാടാണ് ഉണ്ടായതെന്ന് അദ്ദേഹവും വിവരിക്കുന്നതായി ബി ജെ പി നേതാക്കൾ പറയുന്നു. മറ്റൊരു വിമുക്തഭടൻ ഒരു ലക്ഷം രൂപ പണമായും ഒരു ലക്ഷം രൂപ ഭാര്യയുടെ ചെക്ക് ആയും ബാങ്കിൽ നിക്ഷേപത്തിനായി കൊടുത്തെങ്കിലും ഇപ്പോൾ ഭാര്യ കൊടുത്ത ഒരു ലക്ഷം രൂപ കാണുന്നില്ല എന്നതാണ് ബാങ്കിൽ നിന്ന് വിവരം കിട്ടിയതെന്ന് വിമുക്തഭടൻ കൊടുത്ത പരാതിയിൽ പറയുന്നു. ഇങ്ങനെ നിരവധിയായ പരാതികൾ ബാങ്കിനെതിരെ ഓരോരുത്തരായി ബിജെപി നേതാക്കളെ അറിയിക്കുന്നുണ്ടെന്നാണ് സന്ദീപ് വാര്യർ പറയുന്നത്.
ഏതായാലും ഇത്തരം പരാതികൾക്ക് വേണ്ടി ചെർപ്പുളശ്ശേരിയിൽ ഒരു ഹെൽപ്പ് ഡെസ്ക് തുടങ്ങുമെന്നും നിയമ പോരാട്ടങ്ങൾ അടക്കം നടത്തിക്കൊണ്ട് ബാങ്കിനെതിരെ ബിജെപി പ്രവർത്തി തുടരുമെന്നും ബിജെപി നേതാക്കൾ പറഞ്ഞു.

പത്രസമ്മേളനത്തിൽ
സംസ്ഥാന കമ്മിറ്റി അംഗം സന്ദീപ് ജി വാര്യർ, മണ്ഡലം പ്രസിഡണ്ട് പി ജയൻ, ജനറൽ സെക്രട്ടറി കെ.ഹരിദാസ്, മണ്ഡലം കോർ കമ്മിറ്റിയംഗം വിപിൻ പുളിങ്ങര എന്നിവർ പങ്കെടുത്തു.

ചില പരാതികൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും അവയ്ക്ക് കൃത്യമായ പരിഹാരം കാണാൻ ആകുമെന്നും ബാങ്ക് അധികാരികളും അറിയിച്ചു.

Spread the News
0 Comments

No Comment.