കൊച്ചി.വന്യജീവി വാരാഘോഷത്തോട് അനുബന്ധിച്ച് വനംവകുപ്പ് സംഘടിപ്പിച്ച ഫോട്ടോ ഗ്രാഫി മത്സരത്തില്‍ തൃശ്ശൂര്‍ പാടിയം സ്വദേശി ബിനു കെ എം ഒന്നാം സ്ഥാനം കരസ്ഥമാക്കി. പാലക്കാട് മണാലി സ്വദേശി വിനോദ് വേണുഗോപാല്‍, എറണാകുളം തൃപ്പുണ്ണിത്തുറ സ്വദേശി ഡോ അജിത് കുമാര്‍ എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. ജിന്‍സണ്‍ കെ പി(തിരുവനന്തപുരം), തൃശ്ശൂര്‍ സ്വദേശിക
ളായ സനോജ് മനോഹരന്‍ , മധുസൂദനന്‍ പി, അനീഷ്അച്യൂതന്‍(പാലക്കാട്), അനൂപ് കെ (എറണാകുളം), ഹരീഷ് ആര്‍ (കൊല്ലം), കല്യാണ്‍പുര്‍ ആനന്ദ് (കൊച്ചി), അരുണ്‍ പ്രകാശ് (കൊല്ലം), കോഴിക്കോട് സ്വദേശികളായ റയീസ് അന്ദ്രുഹാജി, അഭിജിത് എസ് ബാബു എന്നിവര്‍ പ്രോത്സാഹന സമ്മാനത്തിന് അര്‍ഹരായി.
കോഴിക്കോട് പേരാമ്പ്ര സ്വദേശി അഭിജിത് എസ് ബാബുവിനാണ് ഷോര്‍ട് ഫിലിം മത്സരത്തില്‍ ഒന്നാം സ്ഥാനം. തൃശ്ശൂര്‍ സ്വദേശി ഡോ എസ് എസ് സുരേഷ്, കൊച്ചി വടുതല സ്വദേശിനി രഞ്ജിത കെ എസ് എന്നിവര്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. പാലക്കാട് വടക്കേത്തറ സ്വദേശി കെ വി ശ്രീനിവാസന്‍ കര്‍ത്ത പ്രോത്സാഹന സമ്മാനത്തിന് അര്‍ഹനായി.
പോസ്റ്റര്‍ ഡിസൈനിങ്ങില്‍ കോട്ടയം സ്വദേശി അതുല്‍ എസ് രാജ്, കണ്ണൂര്‍ സ്വദേശികളായ ജഗന്‍നാഥ്, ഭാഗ്യശ്രീ രാജേഷ് എന്നിവര്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.
യാത്രാവിവരണ രചനയില്‍ പൊന്നിയം സ്വദേശി ലതിക കെ കെ, കാസര്‍കോഡ് സ്വദേശിനി പി വിഷ്ണുപ്രിയ, ഇടുക്കി സ്വദേശി ഡോ ആന്റോ മാത്യു എന്നിവര്‍ക്കാണ് യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനം. യാത്രാവിവരണം ഇംഗ്ലീഷ് രചനയില്‍ ഹൈദ്രബാദ് സ്വദേശി അന്‍വിദ പരാഷര്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി. എറണാകുളം സ്വദേശി ശ്രീനി സി യു, കോയമ്പത്തൂര്‍ സ്വദേശിനി രാജേശ്വരി കെ എന്നിവര്‍ രണ്ടാം സ്ഥാനം പങ്കിട്ടും. മൂന്നാം സ്ഥാനം വയനാട് സ്വദേശി രാജേഷ് കുമാര്‍ എം പിക്കാണ്.
പെന്‍സില്‍ ഡ്രോയിങ്ങ് എല്‍ പി വിഭാഗത്തില്‍ കണ്ണൂര്‍ സ്വദേശിനി വേദ് തീര്‍ഥ ബിനീഷ് ഒന്നാം സ്ഥാനവും തൃശ്ശൂര്‍ സ്വദേശി ദേവ് യാന്‍ കെ ജി രണ്ടാം സ്ഥാനവും, പാലക്കാട് സ്വദേശി ശ്രിനോയി എസ് മൂന്നാം സ്ഥാനവും നേടി. യു പി വിഭാഗത്തില്‍ എറണാകുളം സ്വദേശിനി ഗൗരി നന്ദ ആര്‍ ഒന്നാം സ്ഥാനവും കണ്ണൂര്‍ സ്വദേശി ശ്രീഹരി പി ആര്‍ രണ്ടാം സ്ഥാനവും നേടി. പാലക്കാട് സ്വദേശി ശ്രീജില്‍ എസി-നാണ് മൂന്നാം സ്ഥാനം. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ കൊല്ലത്തെ ഗോപിക കണ്ണന് ഒന്നാം സ്ഥാനവും കണ്ണൂരിലെ ഭാഗ്യശ്രീ രാജേഷിന് രണ്ടാം സ്ഥാനവും എറണാകുളത്തെ ശ്രേയ രമേശിന് മൂന്നാം സ്ഥാനവും ലഭിച്ചു. എച്ച് എസ് എസ് -കോളജ് വിഭാഗത്തില്‍ കാസര്‍ഗോഡ് സ്വദേശി സിദ്ധാര്‍ഥ് കെ വി ഒന്നാം സ്ഥാനവും കൊല്ലം സ്വദേശി ജിക്കി പി സാമുവന്‍ രണ്ടാം സ്ഥാനവും പാലക്കാട് സ്വദേശിനി സാന്ദ്ര എസ് മൂന്നാം സ്ഥാനവും നേടി.
വാട്ടര്‍ കളര്‍ എല്‍ പി വിഭാഗത്തില്‍ കണ്ണൂര്‍ സ്വദേശിനി വേദ് തീര്‍ഥ ബിനീഷ് ഒന്നാം നേടി. തൃശ്ശൂര്‍ സ്വദേശി ദേവ് യാന്‍ കെ ജി രണ്ടാം സ്ഥാനവും തിരുവനന്തപുരം സ്വദേശി ദക്ഷ വി നായര്‍ മൂന്നാം സ്ഥാനവും നേടി. യു പി വിഭാഗത്തില്‍ കണ്ണൂര്‍ സ്വദേശി ശ്രീഹരി പി ആര്‍ ഒന്നാം സ്ഥാനം, വയനാട് സ്വദേശി അഫ്‌നാന്‍ കെ, പാലക്കാട് സ്വദേശി ശ്രീജില്‍ എസ് എന്നിവര്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ കോട്ടയം സ്വദേശിനി ശ്രീലക്ഷ്മി ജയറാം ഒന്നാം സ്ഥാനത്തിന് അര്‍ഹയായപ്പോള്‍ കണ്ണൂര്‍ സ്വദേശിനി സാധിക പി എം, കൊല്ലം സ്വദേശിനി ഗോപിക കണ്ണന്‍ എന്നിവര്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. എച്ച് എസ് എസ് – കോളജ് വിഭാഗത്തില്‍ തിരുവനന്തപുരം സ്വദേശി സൂര്യ ദത്ത് എസ് ഒന്നാം സ്ഥാനം കരസ്ഥമാക്കി. വയനാട് സ്വദേശി ആര്‍ദ്ര ജീവന്‍ രണ്ടും കണ്ണൂര്‍ സ്വദേശി അദ്വൈത് പി പി മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.
ഉപന്യാസ രചനാ മത്സരത്തില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ പാലക്കാട് സ്വദേശി വൈഗപ്രഭാ കെ എ ഒന്നാം സ്ഥാനം നേടി. കണ്ണൂര്‍ സ്വദേശിനി ഇഷിത അന്ന രണ്ടും തിരിവനന്തപുരം സ്വദേശിനി അഞ്ജന എസ് മൂന്നും സ്ഥാനങ്ങള്‍ നേടി. എച്ച് എസ് എസ് – കോളജ് വിഭാഗത്തില്‍ മലപ്പുറം സ്വദേശിനി ഫാത്തിമ സഫ പി ഒന്നാം സ്ഥാനം കരസ്ഥമാക്കിയപ്പോള്‍ എറണാകുളം സ്വദേശി അനുഗ്രഹ് വി കെ രണ്ടാം സ്ഥാനവും തിരുവനന്തപുരം സ്വദേശിനി സ്‌നേഹ എസ് മൂന്നാം സ്ഥാനവും നേടി.
No Comment.