anugrahavision.com

നവരാത്രി മണ്ഡപത്തിൽ സംഗീത വിസ്മയം തീർത്ത് സ്പൂർത്തി റാവു

ചെർപ്പുളശ്ശേരി. പുത്തനാൽക്കൽ ഭഗവതി ക്ഷേത്രത്തിൽ നടന്നുവരുന്ന സംഗീതോത്സവത്തിൽ സ്പൂർത്തി റാവു അവതരിപ്പിച്ച സംഗീത കച്ചേരി സംഗീത വിസ്മയം തീർത്തു. ചെറുപ്രായത്തിൽ തന്നെ അസാമാന്യ പ്രതിഭാവിലാസം കൊണ്ട് അനുവാചകരെ വിസ്മയിപ്പിച്ച യുവ കലാകാരി സ്പൂർത്തി റാവു സംഗീതോത്സവത്തിന്റെ നാലാം ദിനം ധന്യമാക്കി. തോടി വർണ്ണത്തിൽ ആരംഭിച്ച് ” മാതേ മലയധ്വജ ” എന്ന കമാസ്കൃതിയിൽ തുടർന്ന് വസന്ത രാഗത്തിലുള്ള ത്യാഗരാജ കൃതിയിൽ എത്തുമ്പോഴേക്കും ആസ്വാദകർ സ്വര വിസ്മയമറിഞ്ഞു. സൂപ്പർ സിങ്ങർ റിയാലിറ്റി ഷോയിലൂടെ വിജയത്തിലെത്തിയ അതുല്യ പ്രതിഭയാണ് ഈ കലാകാരി.Img 20241006 Wa0119
എസ് ആർ രാജശ്രീ വയലിനിലും, കല്ലേക്കുളങ്ങര ഉണ്ണികൃഷ്ണൻ മൃദംഗത്തിലും, ഗോപി നാദലയ മുഖർശഖിലും കച്ചേരിക്ക് അകമ്പടിയേകി.
നാളെ അമൃത് നാരായണൻ കച്ചേരി അവതരിപ്പിക്കും

Spread the News
0 Comments

No Comment.